കായക്കൊടി: (kuttiadinews.in) കായക്കൊടി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം നടന്നു. വ്യത്യസ്ഥവും ശ്രദ്ധേയവുമായ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിൻ്റെ അദ്ധ്യക്ഷതയിലാണ് തുടക്കം കുറിച്ചത്.


കായക്കൊടി യു പി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ സജീവൻ മോകേരി, വൈസ് പ്രസിഡന്റ് സജിഷ എടക്കുടി, വികസന സ്റ്റാൻ്റിഗ് കമ്മറ്റി ചെയർപെഴ്സൺ എ ഉമ, മറ്റു ഭരണ സമിതി അംഗങ്ങൾ എം കെ ശശി ഉൾപ്പെടെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഉച്ചയ്ക്ക് സ്വരമാധുരി വടകരയുടെ കലാവിരുന്നും അരങ്ങേറി.
#meeting #elderly #held #under #auspices #KayakodiGramPanchayat