#distribute | വടകര -മാഹി കനാൽ ; ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരത്തുക മെയ് 15നകം വിതരണം ചെയ്യും

 #distribute  | വടകര -മാഹി കനാൽ ; ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരത്തുക മെയ് 15നകം വിതരണം ചെയ്യും
Mar 11, 2024 04:17 PM | By Kavya N

കുറ്റ്യാടി : (kuttiadinews.com) നിയോജകമണ്ഡലത്തിലെ കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ്, കുറ്റ്യാടി ബൈപ്പാസ് , വടകര മാഹി കനാൽ എന്നീ പ്രവർത്തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടികളുടെ പുരോഗതി അവലോകനം വടകര റസ്റ്റ് ഹൗസിൽ വെച്ച് നടന്നു. കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡിൻറെ 11(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചതിനെ തുടർന്നുള്ള നടപടികൾ ഊർജിതമായി നടക്കുകയാണെന്നും നിശ്ചയിച്ച കാലയളവിനുള്ളിൽ തന്നെ 19 (1) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാൻ സാധിക്കും എന്നും യോഗത്തിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

4 വില്ലേജുകളിലായും 8 ദേശങ്ങളിലായും ഉൾപ്പെടുന്ന സ്ഥലങ്ങളുടെ സർവ്വേ നടപടികളാണ് നടന്ന് വരുന്നത്. പദ്ധതിയുടെ എസ് പി വി ആയ കെആർഎഫ് ബിയുമായി സംയുക്ത പരിശോധനയും നടന്നുവരുന്നുണ്ട്. വടകര മാഹി കനാൽ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട് 2024 മെയ് 15 മുൻപായി നഷ്ടപരിഹാരത്തുക വിതരണം ചെയ്യുവാനും യോഗത്തിൽ തീരുമാനിച്ചു. 2024 ജൂലൈ മാസത്തോടെ കുറ്റ്യാടി ബൈപ്പാസുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായുള്ള തുക ഭൂവുടമകൾക്ക് വിതരണം ചെയ്യാൻ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും യോഗത്തിൽ തീരുമാനിച്ചു.

നിലവിൽ എസ്പിവിയായ ആർ ബി ഡി സി കെ യുടെ നേതൃത്വത്തിൽ കുറ്റ്യാടി ബൈപ്പാസ് പ്രവർത്തിയുടെ ടെൻഡർ അംഗീകരിക്കുന്നതിനുള്ള നടപടികൾ നടന്നു വരികയാണ്' വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് പ്രവർത്തിയുടെ ഭാഗമായി സർക്കാർ ഭൂമി കയ്യേറ്റം പരിശോധിക്കുന്ന നടപടികൾ പൂർത്തീകരിക്കുന്നതിനായി, സർവേയർമാരെ ചുമതലപ്പെടുത്തുന്നതിനും യോഗത്തിൽ തീരുമാനിച്ചു. വടകര വില്യാപ്പള്ളി ചേലക്കാട് റോഡിൽ, ചില ഭൂവുടമകളുടെ സമ്മതപത്രം കിട്ടാത്തതിനാൽ പ്രവൃത്തിയുടെ സാങ്കേതിക അനുമതി നൽകാൻ സാധിക്കുന്നില്ല എന്ന് കെ ആർ എഫ് ബി വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

യോഗത്തിൽ ജില്ലാ സർവ്വേ സൂപ്രണ്ട് ജോയ് ആർ,LA തഹസിൽദാർ പ്രസ്സിൽ കെ കെ, ആർ ബി ഡി സി കെ പ്രതിനിധി കെ കെ അനിൽകുമാർ, കെ ആർ എഫ് ബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രാഹുൽ ലെസ്ലി, LR സീനിയർ സൂപ്രണ്ട് അനുശ്രീ എന്നിവർ പങ്കെടുത്തു വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് പ്രവർത്തിയുടെ 83 കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുള്ളത്. നാടിൻറെ വലിയ ഒരു വികസന പദ്ധതി നഷ്ടപ്പെടാതിരിക്കാൻ, വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി വിട്ടു നൽകാൻ ബാക്കിയുള്ള ഭൂവുടമകൾ ഉടനെ തന്നെ സമ്മതപത്രം നൽകണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുകയാണെന്നും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

#Vadakara #Mahi #Canal #compensation #acquired #land #distribute #May15

Next TV

Related Stories
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 28, 2024 02:14 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#inl|വാണിമേലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയത് അപലപനീയം - ഐഎൻഎൽ

Apr 27, 2024 06:00 PM

#inl|വാണിമേലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയത് അപലപനീയം - ഐഎൻഎൽ

പോളിംഗ് കഴിഞ്ഞ് വിവിധ ഇടങ്ങളിൽ നിന്ന് എത്തിയ നൂറുകണക്കിന് ലീഗുകാരാണ് പോളിംഗ് ബൂത്ത്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 27, 2024 02:50 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#Tokenissued|ടോക്കൺ നൽകി ;  കുറ്റ്യാടി മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

Apr 26, 2024 06:55 PM

#Tokenissued|ടോക്കൺ നൽകി ; കുറ്റ്യാടി മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

പോളിംഗ് ബൂത്തുകളുടെ മുന്നിൽ ക്യൂവിൽ നിന്ന നൂറുകണക്കിന് പേർക്കാണ് ടോക്കൺ...

Read More >>
#KKShailaja| പോളിങ്‌ വര്‍ധിക്കും; എല്‍ഡിഎഫിന്റെ എം.പിമാരെ തിരഞ്ഞെടുക്കണമെന്ന് ജനം ആഗ്രഹിക്കുന്നു - കെ.കെ. ശൈലജ

Apr 26, 2024 02:18 PM

#KKShailaja| പോളിങ്‌ വര്‍ധിക്കും; എല്‍ഡിഎഫിന്റെ എം.പിമാരെ തിരഞ്ഞെടുക്കണമെന്ന് ജനം ആഗ്രഹിക്കുന്നു - കെ.കെ. ശൈലജ

ലോക്സഭാ വോട്ടെടുപ്പിന്റെ ആദ്യ ആറ് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 26, 2024 10:06 AM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
Top Stories