കുറ്റ്യാടി:(kuttiadi.truevisionnews.com) ക്രസൻ്റ് ഹൈസ്കൂൾ എൻപത്തിനാലാം നമ്പർ ബൂത്തിൽ വോട്ടിംഗ് സമയം കഴിഞ്ഞെത്തിയ നാല് മുസ്ലിം ലീഗ് വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗുകാർ പോളിംഗ് ഉദ്യോഗസ്ഥരെയും ഏജൻ്റ്മാരെയും മണിക്കൂറുകളോളം ബന്ധിയാക്കി വെച്ചതിൽ ഐഎൻഎൽ വാണിമേൽ പഞ്ചായത്ത് ജന: സെക്രട്ടറി ജാഫർ വാണിമേൽ പ്രതിഷേധിച്ചു.
പോളിംഗ് സമയം കഴിഞ്ഞ് യുഡിഎഫിൻ്റെ പോളിംഗ് ഏജൻ്റ്മാരുൾപ്പടെ വോട്ട് ചെയ്യാൻ ആരുമില്ലന്ന് ഉറപ്പ് വരുത്തിയതിന് ശേഷം വോട്ട് ചെയ്യാൻ എത്തിയ നാല് പേരാണ് വോട്ട് ചെയ്യണമെന്നൊവശ്യപ്പെട്ട് പ്രശ്നങ്ങൾ സൃഷ്ടിച്ചത്.
പോളിംഗ് കഴിഞ്ഞ് വിവിധ ഇടങ്ങളിൽ നിന്ന് എത്തിയ നൂറുകണക്കിന് ലീഗുകാരാണ് പോളിംഗ് ബൂത്ത് ഉപരോധിച്ചത്. പോളിംഗ് സമയം കഴിഞ്ഞതിനാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലന്ന് പ്രിസൈഡിംഗ് ഓഫീസർ നിലപാട് സ്വീകരിക്കുകയായിരുന്നു.
പിന്നീട് വളയം പോലീസ് സബ് ഇൻസ്പെക്ടറും ലീഗ് മണ്ഡലം ജനറൽ സെക്രട്ടറിയും രണ്ട് പേരെ വോട്ട് ചെയ്യാൻ അനുവദിച്ചു പ്രശ്നം മധ്യസ്ഥം വഹിക്കാൻ ശ്രമിച്ചെങ്കിലും ലീഗ് അഖിലേന്ത്യാ സെക്രട്ടറി അംഗീകരിക്കാൻ തയ്യാറാകാത്തിനെ തുടർന്ന് മണിക്കൂറുകളോളമാണ് ബൂത്ത് ഉപരോധിച്ചത്.
പിന്നീട് ജില്ലാ കലക്ടർ വിഷയത്തിൽ ഇടപെടുകയും ആരെയും വോട്ട് ചെയ്യാൻ അനുവദിക്കേണ്ടതില്ലന്ന് ഓർഡറിട്ടതിനെ തുടർന്ന് ലീഗുകാർ പരിഹാസ്യരായി തിരിച്ചു പോയതായും ജാഫർ പറഞ്ഞു.
#Arrest #election #officials #Vanimela #condemnable - #INL