#AdministrativeSanction | കോട്ടപ്പള്ളി പാലം നിർമ്മാണത്തിന് 17.60 കോടി രൂപയുടെ ഭരണാനുമതി

#AdministrativeSanction | കോട്ടപ്പള്ളി പാലം നിർമ്മാണത്തിന് 17.60 കോടി രൂപയുടെ ഭരണാനുമതി
Mar 16, 2024 06:28 PM | By Aparna NV

കുറ്റ്യാടി:(kuttiadinews.in) കാവിൽ - തീക്കുനി - കുറ്റ്യാടി റോഡിൽ വടകര മാഹി കനാലിന് കുറുകെയായുള്ള പ്രധാനപ്പെട്ട പാലമാണ് കോട്ടപ്പള്ളി പാലം.

കോട്ടപ്പള്ളി പാലം നിർമ്മാണത്തിന് 17.60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ എംഎൽഎ പറഞ്ഞു .

കോവളം ബേക്കൽ പശ്ചിമ തീര ജലപാതയുടെ ഒരു പ്രധാന ഭാഗമായ വടകര - മാഹി കനാൽ വികസനം പൂർത്തിയാകുന്നതോടെ കനാലിനു കുറുകെ നിലവിലുള്ള എല്ലാ ചെറിയ പാലങ്ങളും ജലയാനങ്ങൾക്കു കടന്നു പോകാനുതകുന്ന രീതിയിൽ സ്പാൻ കൂട്ടിയും ഉയർത്തിയും നിർമ്മിക്കേണ്ടതുണ്ട്.

ഇതിൽ രണ്ട് പാലങ്ങളുടെ നിർമാണം നേരത്തെ പൂർത്തിയായി ,വെങ്ങോളി പാലത്തിൻ്റെ പ്രവൃത്തി പൂർത്തീകരിച്ചു. രണ്ട് ലോക്ക് കം ബ്രിഡ്ജിന്റെ പ്രവൃത്തികളും അവസാന ഘട്ടത്തിലാണ്.

നിർമ്മിക്കാൻ ബാക്കിയുള്ള പാലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട പാലമാണ് വടകര -മാഹി കനാലിന്റെ രണ്ടാം റീച്ചിലെ കാവിൽ -തീക്കുനി - കുറ്റ്യാടി റോഡിലുള്ള കോട്ടപ്പള്ളി പാലം. കോട്ടപ്പള്ളി ഭാഗത്ത് കനാൽ നിർമ്മാണം പൂർത്തിയായെങ്കിലും നിലവിലുള്ള ഇടുങ്ങിയതും ഉയരം കുറഞ്ഞതുമായ പാലം പുനർ നിർമ്മിക്കാത്തത് ജലഗതാഗതത്തിന് ഒരു തടസ്സമായി നിൽക്കുകയാണ്.

നിലവിൽ പാലത്തിൻ്റെ പില്ലറുകൾ കനാലിന് മധ്യഭാഗത്തായാണ് ഉള്ളത്. ഇവിടെ പുതിയ പാലം നിർമ്മിക്കുന്നതിനായി 2022 ജൂൺ മാസം തന്നെ DPR സമർപ്പിച്ചു.

ഭരണാനുമതി നൽകുന്നതിൻ്റെ ഭാഗമായി CTE വിശദ പരിശോധന നടത്തുകയും DPR പുനർ സമർപ്പിക്കാൻ Irrigation Design wing ആയ IDRB യോട് നിർദ്ദേശിക്കുകയും ചെയ്തു.

ഇത്തരത്തിൽ IDRB നിർദ്ദേശാനുസരണം 2023 മാർച്ചിൽ വീണ്ടും Additional Soil investigation നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും 2023 സെപ്തംബറിൽ ഇതനുസരിച്ച് IDRB പുതിയ പാലത്തിൻ്റെ ഡിസൈൻ തയ്യാറാക്കുകയും ഇൻലാൻറ് നാവിഗേഷൻ ഡിപ്പാർട്ട്മെന്റ് 17.60 കോടി രൂപയുടെ പുതിയ DPR ഭരണാനുമതിക്ക് സമർപ്പിക്കുകയും ചെയ്തു.

ദേശീയ ജലപാത മാനദണ്ഡങ്ങൾക്കനുസരിച്ച് ജലനിരപ്പിൽ നിന്നും 6 മീറ്റർ ഉയർത്തിയാണ് ഇവിടെ പാലം നിർമ്മിക്കുന്നത്.

നിലവിലെ പാലം പൊളിച്ചതിനുശേഷം,ആർച്ച് ബ്രിഡ്ജ് ആയിട്ടാണ് പുതിയ പാലം രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഡൈവേഷൻ റോഡ് ,അപ്രോച്ച് റോഡ് എന്നിവയും പ്രവർത്തിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

കോട്ടപ്പള്ളി പാലത്തിനായുള്ള ദീർഘകാലത്തെ പരിശ്രമത്തിനാണ് അഗീകാരം ലഭിച്ചിട്ടുള്ളത്.

പാലം നിർമ്മിക്കേണ്ടതിന്റെ ആവശ്യകത ബഹു.മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും, ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ നേരിട്ട് കാണുകയും, ഇൻലാൻ്റ് നാവിഗേഷൻ വിഭാഗം മേധാവി ശ്രീ അരുൺ ജേക്കബുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിശ്ചയദാർഢ്യത്തോടെ കൂടിയുള്ള ഇടപെടലുകൾ ഈ പദ്ധതിയുടെ ഭരണാനുമതി ലഭ്യമാകുന്നതിൽ നിർണായക പങ്ക് വഹിച്ചു.

ഈ പ്രവൃത്തിക്ക് ഭരണാനുമതി ലഭിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ഇൻലാൻ്റ് നാവിഗേഷൻ ഉദ്യോഗസ്ഥർക്കും നന്ദി രേഖപ്പെടുത്തുന്നതായി കെ.പി. കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

#Administrative #Sanction #17.60Crore #KottapallyBridge #Construction

Next TV

Related Stories
#PJayarajan|ഷാഫി പറമ്പിലിനെതിരെ 'നല്ലവനായ ഉണ്ണി' യെന്ന പരിഹാസ പരാമർശവുമായി പി ജയരാജൻ

Apr 28, 2024 08:32 PM

#PJayarajan|ഷാഫി പറമ്പിലിനെതിരെ 'നല്ലവനായ ഉണ്ണി' യെന്ന പരിഹാസ പരാമർശവുമായി പി ജയരാജൻ

എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോൾ ഹരിചന്ദ്രൻ ആണെന്ന് പറയുകയാണ് ഷാഫി...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 28, 2024 02:14 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#inl|വാണിമേലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയത് അപലപനീയം - ഐഎൻഎൽ

Apr 27, 2024 06:00 PM

#inl|വാണിമേലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയത് അപലപനീയം - ഐഎൻഎൽ

പോളിംഗ് കഴിഞ്ഞ് വിവിധ ഇടങ്ങളിൽ നിന്ന് എത്തിയ നൂറുകണക്കിന് ലീഗുകാരാണ് പോളിംഗ് ബൂത്ത്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 27, 2024 02:50 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#Tokenissued|ടോക്കൺ നൽകി ;  കുറ്റ്യാടി മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

Apr 26, 2024 06:55 PM

#Tokenissued|ടോക്കൺ നൽകി ; കുറ്റ്യാടി മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

പോളിംഗ് ബൂത്തുകളുടെ മുന്നിൽ ക്യൂവിൽ നിന്ന നൂറുകണക്കിന് പേർക്കാണ് ടോക്കൺ...

Read More >>
#KKShailaja| പോളിങ്‌ വര്‍ധിക്കും; എല്‍ഡിഎഫിന്റെ എം.പിമാരെ തിരഞ്ഞെടുക്കണമെന്ന് ജനം ആഗ്രഹിക്കുന്നു - കെ.കെ. ശൈലജ

Apr 26, 2024 02:18 PM

#KKShailaja| പോളിങ്‌ വര്‍ധിക്കും; എല്‍ഡിഎഫിന്റെ എം.പിമാരെ തിരഞ്ഞെടുക്കണമെന്ന് ജനം ആഗ്രഹിക്കുന്നു - കെ.കെ. ശൈലജ

ലോക്സഭാ വോട്ടെടുപ്പിന്റെ ആദ്യ ആറ് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട...

Read More >>
Top Stories










News Roundup