ബഷീർ കൃതികളുടെ വായനയുമായി കുഞ്ഞു വായനാപദ്ധതി

ബഷീർ കൃതികളുടെ വായനയുമായി കുഞ്ഞു വായനാപദ്ധതി
Sep 23, 2021 02:11 PM | By Truevision Admin

കുറ്റ്യാടി : വൈക്കം മുഹമ്മദ്ബഷീർ ദിനാചരണത്തിന്റെ ഭാഗമായി നരിപ്പറ്റ നോർത്ത് എൽ. പി. സ്കൂൾ സാമൂഹ്യ വിഹാര കേന്ദ്രം ഗ്രന്ഥശാ ലയുമായി ചേർന്ന് "കുഞ്ഞു വായന" പദ്ധതിക്ക് തുടക്കം കുറിച്ചു.

വായനാശീലം വർദ്ധിപ്പിക്കുന്നതിനൊപ്പം ബഷീറിനെ പോലുള്ള സാഹിത്യകാരൻമാരെ കുറിച്ച് കൂടുതൽ അറിയാൻ കുട്ടികൾക്ക് അവസരമൊരുക്കുകയാണ് പദ്ധതിയിലൂടെ.

വായിക്കാനുള്ള പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിൽ എത്തിച്ചു നൽകും. വാർഡ് അംഗം സജിത സുധാകരൻ ബഷീർ പുസ്തകങ്ങൾ വിതരണം ചെയ്തു ഓൺലൈനിൽ നടന്ന ചടങ്ങിൽ ചെറുകഥാകൃത്ത് നാസർ കക്കട്ടിൽ അനുസ്മരണപ്രഭാഷണം നടത്തി. പ്രധാന അധ്യാപകൻ ടി. പി വിശ്വനാഥൻ, ഗ്രന്ഥശാല പ്രസിഡണ്ട്‌ അഖിലേന്ദ്രൻ നരിപ്പറ്റ, പി.അനില, ഇ.ഉഷ, വി.കെ. ആദർശ്, എംബിജില, കെ.കെ. അഞ്ജലി, കെ. കെ.പ്രസീന, രജിൽ കാരപ്പറമ്പൻ, എം.കെ. ശ്രീജിത്ത്, യു. സുരേഷ് പങ്കെടുത്തു. നരിപ്പറ്റ നോർത്ത് എൽ പി.സ്കൂൾ, സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാലയുമായി ചേർന്ന് ബഷീർ അനുസ്മരണ ദിനത്തിൽ ആരംഭിച്ച കുഞ്ഞു വായനാ പദ്ധതിയുടെ പുസ്തകങ്ങൾ സജിത സുധാകരൻ വിതരണം ചെയ്യുന്നു.

Child reading program with reading of Basheer's works

Next TV

Related Stories
Top Stories


GCC News