കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രസവവാർഡ് ഉടൻ തുറന്ന് പ്രവർത്തിക്കണമെന്നും കുറ്റ്യാടി അങ്ങാടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഫ്ലൈ ഓവർ നിർമ്മിക്കണമെന്നും മനുഷ്യാവകാശ - പരിസ്ഥിതിസംഘടനയായ സിറ്റിസൺസ് ഫോറം ഫോർ പീസ് & ജസ്റ്റിസ് വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മതേതര-ജനാധിപത്യമൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് സങ്കുചിത കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾക്കതീതമായി മനുഷ്യാവകാശ-പരിസ്ഥിതി പ്രശ്നങ്ങളോടും സമൂഹം നേരിടുന്ന അടിസ്ഥാനപരമായ മറ്റു വിഷയങ്ങളോടും ശക്തമായി പ്രതികരിക്കുന്ന പ്രസ്ഥാനമാണ് കാലഘട്ടത്തിൻ്റെ ആവശ്യമെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
യോഗം 29 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. കുറ്റ്യാടി എം. ഐ.യു.പി. സ്കൂളിൽ നടന്ന യോഗം ചെയർമാൻ പ്രൊഫ.വി.കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു.
വർക്കിംഗ് ചെയർമാൻ മൊയ്തു കണ്ണങ്കോടൻ അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ ടി.നാരായണൻ വട്ടോളി റിപ്പോർട്ട് അവതരിപ്പിച്ചു.
സി.കെ. കരുണാകരൻ, നാസർ താനാരി, ഗഫൂർ മലോപ്പൊയിൽ, ടി.മമ്മൂട്ടി മാസ്റ്റർ, ഡൽഹി കേളപ്പൻ, പി.അബ്ദുൽ മജീദ്, അഷ്റഫ് കൊല്ലാണ്ടി, സി.നാരായണൻ, ശിവാനന്ദൻ പുലിയൂർ, വി.എം. കുഞ്ഞിക്കണ്ണൻ, കെ.സി.കുഞ്ഞമ്മദ്, കെ.പി.അഷറഫ്, സുധീർ പ്രകാശ്, ജമാൽ കുറ്റ്യാടി, വി.പി. സജീഷ് എന്നിവർ സംസാരിച്ചു.
#People #unity #should #emerge #beyond #narrow #partisan #political #interests