#Adukkathmahalcommittee | വനിതാ സംഗമം ; പ്രായവും പ്രയാസങ്ങളും വകവെക്കാതെ അവർ ഒത്തുകൂടി.

#Adukkathmahalcommittee | വനിതാ സംഗമം ; പ്രായവും പ്രയാസങ്ങളും വകവെക്കാതെ അവർ ഒത്തുകൂടി.
Nov 26, 2024 02:44 PM | By akhilap

കുറ്റ്യാടി: (kuttiadi.truevisionnews.com)  പ്രായവും പ്രയാസങ്ങളും വകവെക്കാതെ ആട്ടവും പാട്ടുമായി അവർ ഒത്തുകൂടി.പരിമിതികൾ മറന്നുകൊണ്ടുള്ള പരിപാടിയിൽ പങ്കെടുക്കാൻ ചിലർ വീൽചെയറിൽ വരെ എത്തി.അടുക്കത്ത് മഹല്ല് കമ്മിറ്റി നടത്തിയ ഈ വനിതാ സംഗമമാണ് ഇപ്പോൾ ശ്രദ്ധേയമായത്.

പുരുഷൻമാരുടെ സഹായമോ സാന്നിധ്യമോ ഇല്ലാതെ മുന്നൂറ്റമ്പതോളം പരിപാടിയിൽ പേർ പങ്കെടുത്തു.മൂന്നു വിഭാഗം ആയി തരംതിരിച്ചാണ് പരിപാടികൾ നടത്തിയത്.

മുല്ല ആയിശുത്തയുടെ വീൽ ചെയറിലിരുന്നുള്ള ഗാനം സദസ്സിനെ ആവേശം കൊള്ളിച്ചു. മനോഹരമായ ഹാങ്കറിങ്ങിലൂടെ ഫൗസിയ മുനീർ സ്റ്റേജിൽ ശ്രദ്ധ പിടിച്ചു നിർത്തി.

ചടങ്ങിൽ സഫീറ പാലേരി ഉദ്ഘാടനം ചെയ്തു. മൊബൈൽ ഫോൺ ഉപയോഗം നിർത്തി വെച്ചാണ് സംഗമം ആരംഭിച്ചത്.

മഹല്ല് വനിതാ വിഭാഗം പ്രസിഡന്റ്റ് ജമീല കെ പി അധ്യക്ഷത വഹിച്ചു. ഷമീന ഷരിഫ്, ശരീഫ കൂടക്കടവ്, സുഹറ ടീച്ചർ, തബ്‌ഷീറ ഒ കെ, റംല ടി എം എന്നിവർ സംസാരിച്ചു.

ഖുർആൻ പാരായണം, ക്വിസ്, നാടൻ പാട്ട് തുടങ്ങി പത്തോളം കലാ മത്സരങ്ങളും കസേരക്കളി, വെളിച്ചിലോട്ടം തുടങ്ങി അഞ്ചോളം കായിക മത്സരങ്ങളും നടത്തി.

നജിയനസീർ, റംല കൊളക്കാട്ടിൽ, ഹലീമ കെ പി, നസീമ ജമാൽ, ശബ്ന ഹാഷിം, താഹിറ ബഷീർ,അസ്മിന സലാഹ്, ഫാത്തിമ സലാം, ഫരീദ സുബൈർ, ഖമർബൻ, സാറ മമ്മു, ശരീഫ, നജ്‌മ നവാസ്, ഹകീദ, ഷംന ആരിഫ്, മുഫീദ മുബാറക്, റജ സുലൈമാൻ, ഷമീന സകരിയ, സുബൈദ കെ.കെ,സലീന കുളക്കാട്ടിൽ,സക്കീന മാമ്പറ, സുലൈഖ മാമ്പറ, മറുന്നിസ എം. എം തുടങ്ങിയവർ നേതൃത്വം നൽകി.

സംഗമത്തിൻ്റെ ഭാഗമായി അടുക്കത്തെ നാല് മഹല്ലുകളെ പങ്കെടുപ്പിച്ചു കൊണ്ട് പുരുഷ വോളിബാൾ , ഫുട്ബാൾ,ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഡിസംബർ 1 സ്പോർട്‌സ് ഡേ ആയി നടത്താനും തീരുമാനിച്ചതായി മസ്‌ജിദു റഹ്‌മ മഹല്ല് ഭാരവാഹികൾ അറിയിച്ചു.

#Womens #meeting #Despite #age #difficulties #cametogether.

Next TV

Related Stories
#dog​​attack | തെരുവുനായ ആക്രമണം; നാല് പേർക്ക് കടിയേറ്റു

Nov 26, 2024 04:37 PM

#dog​​attack | തെരുവുനായ ആക്രമണം; നാല് പേർക്ക് കടിയേറ്റു

നരിപ്പറ്റ കണ്ടോത്ത്കുനി, സി.പി മുക്ക്, നമ്പത്താംകുണ്ട് എന്നിവിടങ്ങളിൽ തെരുവ് നായയുടെ...

Read More >>
#agripark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Nov 26, 2024 01:33 PM

#agripark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരിക്കുന്നു...

Read More >>
#parco |  ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Nov 26, 2024 01:09 PM

#parco | ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
#Kozhikodrevenuedistrictkalolsavam2024 |  ജില്ലാ കലോത്സവം; ബാൻഡ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ചാത്തങ്കോട്ട് നട ഹൈസ്കൂൾ

Nov 26, 2024 10:57 AM

#Kozhikodrevenuedistrictkalolsavam2024 | ജില്ലാ കലോത്സവം; ബാൻഡ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ചാത്തങ്കോട്ട് നട ഹൈസ്കൂൾ

എച്ച്‌ എസ് വിഭാഗം ബാൻഡ് മത്സരത്തിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനം കരസ്‌ഥമാക്കിയ ചാത്തങ്കോട്ട് നട ഹൈസ്കൂൾ വിജയികളെ സ്കൂൾ പി ടി എ യും മാനേജ്‌മെന്റും...

Read More >>
#Jobtraining | വിവിധ കോഴ്‌സുകൾ; സൗജന്യ തൊഴില്‍ പരിശീലനം

Nov 25, 2024 08:40 PM

#Jobtraining | വിവിധ കോഴ്‌സുകൾ; സൗജന്യ തൊഴില്‍ പരിശീലനം

എസ് സി വിഭാഗത്തിൽപ്പെട്ട യുവതികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം...

Read More >>
#StateDisabilityAward | സംസ്ഥാന ഭിന്നശേഷി പുരസ്‌കാരം; കുറ്റ്യാടി തണല്‍ കരുണ സ്‌കൂളിന്

Nov 25, 2024 07:22 PM

#StateDisabilityAward | സംസ്ഥാന ഭിന്നശേഷി പുരസ്‌കാരം; കുറ്റ്യാടി തണല്‍ കരുണ സ്‌കൂളിന്

ഭിന്നശേഷി മേഖലയിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് സംസ്ഥാനത്തെ മികച്ച സ്‌പെഷ്യല്‍ സ്‌കൂള്‍ ആയി തണല്‍ കരുണ വിദ്യാലയം...

Read More >>
Top Stories

News Roundup