Featured

#bridge | തോട്ടത്താംകണ്ടി പാലം 7 ന് നാടിന് സമര്‍പ്പിക്കും

News |
Jul 3, 2024 01:28 PM

പാലേരി: (kuttiadi.truevisionnews.com) ചങ്ങരോത്ത് മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കുറ്റ്യാടി പുഴയ്ക്ക് കുറുകെ നിര്‍മിച്ച തോട്ടത്താംകണ്ടി പാലം ഏഴിന് വൈകിട്ട് നാലിന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും.

ടി പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും.

പേരാമ്പ്ര-നാദാപുരം മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം 9.2 കോടി ചെലവില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മിച്ചത്.

ഓപ്പണ്‍, പൈല്‍ ഫൗണ്ടേഷനോടുകൂടി കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളില്‍ 26 മീറ്റര്‍ വീതം നീളമുള്ള മൂന്ന് സ്പാനുകളും പാലേരി ഭാഗത്ത് 12. 5 മീറ്ററിലുള്ള ലാന്‍ഡ് സ്പാനും മരുതോങ്കര ഭാഗത്ത് 25.5 മീറ്റര്‍ നീളമുള്ള ലാന്‍ഡ് സപാനുമടക്കം 117.2 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിച്ചത്.

7.5 മീറ്റര്‍ കാരേജ് വേയും ഇരുവശത്തും 1.5 മീറ്റര്‍ വിതം നടപ്പാതയും ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയുണ്ട്.ഇരുവശത്തും കരിങ്കല്‍ പാര്‍ശ്വഭിത്തിയോടുകൂടി 467 മീറ്റര്‍ നീളത്തില്‍ മരുതോങ്കര ഭാഗത്തും 180 മീറ്റര്‍ നീളത്തില്‍ പാലേരി ഭാഗത്തും ബിഎംആന്‍ഡ് ബിസി ഉപരിതലമുള്ള അനുബന്ധ റോഡുണ്ട്.

410 മീറ്റര്‍ നീളത്തില്‍ പാലേരി ഭാഗത്ത് നിലവിലുള്ള റോഡ് വീതികൂട്ടി ബിഎം ആന്‍ഡ് ബിസി ചെയ്തിട്ടുമുണ്ട്. പുഴ സംരക്ഷണത്തിന് 93 മീറ്റര്‍ നീളത്തില്‍ ഗാബിയോണ്‍ ഭിത്തിയും പൂര്‍ത്തിയായി.

പാലം നിര്‍മിക്കുന്നതിനാവശ്യമായ സ്ഥലം പ്രദേശവാസികള്‍ സൗജന്യമായി നല്‍കിയതാണ്. 2022 ജനുവരിയിലാണ് പാലത്തിന്റെ പ്രവൃത്തി ആരംഭിച്ചത്.

പാലം തുറക്കുന്നതോടെ മരുതോങ്കര പഞ്ചായത്തിലും ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട്, ചെമ്പനോട ഭാഗങ്ങളിലുള്ളവര്‍ക്കും എളുപ്പത്തില്‍ കുറ്റ്യാടി, പേരാമ്പ്ര, കോഴിക്കോട് ഭാഗങ്ങളിലെത്താനാകും.

ഇരു പഞ്ചായത്തുകളുടെയും വികസനത്തില്‍ നിര്‍ണായകമാകുന്ന പാലത്തിന്റെ ഉദ്ഘാടനം ഉത്സവമാക്കാനുള്ള തയ്യാറെടുപ്പ് ചങ്ങരോത്ത്, മരുതോങ്കര പഞ്ചായത്തുകളില്‍ പുരോഗമിക്കുന്നു.

#Thottamkandi #bridge #will #be #dedicated #the #nation #on #the #7th

Next TV

Top Stories










News Roundup






GCC News