വില്യാപ്പള്ളി:(kuttiadi.truevisionnews.com) വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ കൊലന്റ വാതുക്കൽ സനിലയുടെ വീട്ടിലെ ഉപയോഗശൂന്യമായ വെള്ളമില്ലാത്ത കിണറിൽ എട്ടുമാസമായി അകപ്പെട്ടുപോയ പൂച്ചയ്ക്ക് രക്ഷകരായി വടകര ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് അംഗങ്ങളായ വിജേഷ് ഫൈസൽ എന്നിവർ.
27 കോല്‍ താഴ്ചയുള്ള കിണറ്റിൽ എട്ടുമാസത്തോളമായി പൂച്ച അകപ്പെട്ടിട്ട് .
നാട്ടുകാരും മറ്റും പലവിധ ശ്രമങ്ങൾ നടത്തിയിട്ടും പൂച്ചയെ പുറത്തെത്തിക്കാൻ സാധിച്ചിരുന്നില്ല . എന്തിരുന്നാലും പൂച്ചയ്ക്ക് ജീവൻ നിലനിർത്താൻ ആവശ്യമായ ഭക്ഷണങ്ങൾ ദിനംപ്രതി കിണറിലേക്ക് ഗൃഹനാഥ നൽകാറുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ പൂച്ചയ്ക്ക് ശാരീരികമായ മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിരുന്നില്ല.
ഏറെക്കാലത്തിന്റെ കാത്തിരിപ്പിനു ശേഷം പൂച്ചയെ കരക്കെത്തിക്കാൻ സാധിച്ച സന്തോഷത്തിലാണ് വീട്ടുകാരും അതുപോലെതന്നെ വടകര സിവിൽ ഡിഫൻസ് ടീം അംഗങ്ങളും.
ഒരു മാസത്തോളം കിണറ്റിൽ അകപ്പെട്ട നായയെ രക്ഷിച്ചതാണ് ഏറ്റവും കൂടിയ സമയത്തിൽ അകപ്പെട്ട ജീവൻ രക്ഷാപ്രവർത്തനം എന്നും ഇത് ഒരു പുതിയ അനുഭവമാണെന്നും രക്ഷിക്കാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷം ഉണ്ടെന്നും വടകര സിവിൽ ഡിഫൻസ് ടീം അംഗങ്ങളായ വിജേഷ് ഫൈസൽ എന്നിവർ അഭിപ്രായപ്പെട്ടു .
വീട്ടുകാരനായ അശ്വന്ത് നാട്ടുകാരായ സജിൻ ,അതുൽ ബാബു, അർജുൻ, സച്ചിൻ എന്നിവരും സഹായത്തിന് ഇവരോടൊപ്പം ഉണ്ടായിരുന്നു.
#Fire #and #Rescue #Civil #Defense #rescued #cat #that #fell into #well #about #eight #months