#FireandRescue | എട്ടുമാസത്തോളമായി കിണറ്റിൽ വീണ പൂച്ചയ്ക്ക് രക്ഷകനായി ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ്

#FireandRescue | എട്ടുമാസത്തോളമായി കിണറ്റിൽ വീണ പൂച്ചയ്ക്ക് രക്ഷകനായി ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ്
Jul 3, 2024 08:02 PM | By ADITHYA. NP

വില്യാപ്പള്ളി:(kuttiadi.truevisionnews.com) വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ കൊലന്റ വാതുക്കൽ സനിലയുടെ വീട്ടിലെ ഉപയോഗശൂന്യമായ വെള്ളമില്ലാത്ത കിണറിൽ എട്ടുമാസമായി അകപ്പെട്ടുപോയ പൂച്ചയ്ക്ക് രക്ഷകരായി വടകര ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് അംഗങ്ങളായ വിജേഷ് ഫൈസൽ എന്നിവർ.

27 കോല്‍ താഴ്ചയുള്ള കിണറ്റിൽ എട്ടുമാസത്തോളമായി പൂച്ച അകപ്പെട്ടിട്ട് .

നാട്ടുകാരും മറ്റും പലവിധ ശ്രമങ്ങൾ നടത്തിയിട്ടും പൂച്ചയെ പുറത്തെത്തിക്കാൻ സാധിച്ചിരുന്നില്ല . എന്തിരുന്നാലും പൂച്ചയ്ക്ക് ജീവൻ നിലനിർത്താൻ ആവശ്യമായ ഭക്ഷണങ്ങൾ ദിനംപ്രതി കിണറിലേക്ക് ഗൃഹനാഥ നൽകാറുണ്ടായിരുന്നു.

അതുകൊണ്ടുതന്നെ പൂച്ചയ്ക്ക് ശാരീരികമായ മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിരുന്നില്ല.

ഏറെക്കാലത്തിന്റെ കാത്തിരിപ്പിനു ശേഷം പൂച്ചയെ കരക്കെത്തിക്കാൻ സാധിച്ച സന്തോഷത്തിലാണ് വീട്ടുകാരും അതുപോലെതന്നെ വടകര സിവിൽ ഡിഫൻസ് ടീം അംഗങ്ങളും.

ഒരു മാസത്തോളം കിണറ്റിൽ അകപ്പെട്ട നായയെ രക്ഷിച്ചതാണ് ഏറ്റവും കൂടിയ സമയത്തിൽ അകപ്പെട്ട ജീവൻ രക്ഷാപ്രവർത്തനം എന്നും ഇത് ഒരു പുതിയ അനുഭവമാണെന്നും രക്ഷിക്കാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷം ഉണ്ടെന്നും വടകര സിവിൽ ഡിഫൻസ് ടീം അംഗങ്ങളായ വിജേഷ് ഫൈസൽ എന്നിവർ അഭിപ്രായപ്പെട്ടു .

വീട്ടുകാരനായ അശ്വന്ത് നാട്ടുകാരായ സജിൻ ,അതുൽ ബാബു, അർജുൻ, സച്ചിൻ എന്നിവരും സഹായത്തിന് ഇവരോടൊപ്പം ഉണ്ടായിരുന്നു.

#Fire #and #Rescue #Civil #Defense #rescued #cat #that #fell into #well #about #eight #months

Next TV

Related Stories
#MasamiPiloVita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 4, 2024 07:45 PM

#MasamiPiloVita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
#ParakkalAbdullah | അപകടാവസ്ഥ ആശങ്കാജനകം; കുറ്റ്യാടി പുഴയില്‍ സംരക്ഷണഭിത്തി നിര്‍മ്മിക്കണം -പാറക്കല്‍ അബ്ദുള്ള

Oct 4, 2024 03:47 PM

#ParakkalAbdullah | അപകടാവസ്ഥ ആശങ്കാജനകം; കുറ്റ്യാടി പുഴയില്‍ സംരക്ഷണഭിത്തി നിര്‍മ്മിക്കണം -പാറക്കല്‍ അബ്ദുള്ള

മരുതോങ്കര, കുറ്റ്യാടി, ചങ്ങരോത്ത്, വേളം ഉള്‍പെടെയുള്ള പുഴയോരങ്ങളിലെ മേല്‍മണ്ണ് ഇളകി വീഴുകയാണ് പലരുടേയുംജീവനും സ്വത്തും...

Read More >>
#KPKunhammedKutty | ക്ഷീരോൽപ്പാദക സഹകരണ സംഘം ഉദ്ഘാടനം ചെയ്ത് കെ പി കുഞ്ഞമ്മദ് കുട്ടി

Oct 4, 2024 02:45 PM

#KPKunhammedKutty | ക്ഷീരോൽപ്പാദക സഹകരണ സംഘം ഉദ്ഘാടനം ചെയ്ത് കെ പി കുഞ്ഞമ്മദ് കുട്ടി

ക്ഷീര വികസനവകുപ്പ് അസി. ഡയറക്ട്‌ടർ കെ എം ജീജ പദ്ധതി...

Read More >>
#WelfareFund | കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി സെസ്സ് ഗഡുക്കളാക്കണം -ലെൻസ്ഫെഡ് തിരുവള്ളൂർ യൂണിറ്റ്

Oct 4, 2024 01:40 PM

#WelfareFund | കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി സെസ്സ് ഗഡുക്കളാക്കണം -ലെൻസ്ഫെഡ് തിരുവള്ളൂർ യൂണിറ്റ്

സാധാരണക്കാരായ ആളുകളെ സംബന്ധിച്ചിടത്തോളം വീടെന്ന സ്വപ്നം യാഥാർത്ഥ്യമായ ഉടനെ ഭീമമായ തുക അടച്ചാൽ മാത്രമെ കംപ്ലിഷൻ പ്ലാൻ സ്വീകരിക്കുകയുള്ളുവെന്ന...

Read More >>
 #accident | കുറ്റ്യാടി ചുരത്തിൽ കാർ മറിഞ്ഞ് അപകടം; ദമ്പതികൾക്ക് പരിക്ക്

Oct 3, 2024 07:53 PM

#accident | കുറ്റ്യാടി ചുരത്തിൽ കാർ മറിഞ്ഞ് അപകടം; ദമ്പതികൾക്ക് പരിക്ക്

കുറ്റ്യാടി ചുരത്തിൽ ഏഴാം വളവിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ്...

Read More >>
Top Stories