കുറ്റ്യാടി: (kuttiadi.truevisionnews.com)കഴിഞ്ഞ 16 വര്‍ഷമായി കായക്കൊടി പഞ്ചായത്ത് കൈതച്ചാലില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിക്കെതിരേ നാട്ടുകാർ രംഗത്ത്.
ജില്ലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശമാണെന്നും കേരള ദുരന്ത നിവാരണ അതോറിറ്റി അടയാളപ്പെടുത്തിയ മുത്താച്ചിക്കോട്ടക്ക് സമീപത്തെ പ്രദേശത്താണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് കാട്ടി നാട്ടുകാര്‍ രംഗത്തെത്തിയത്.
ദിവസവും നൂറോളം ലോഡുകളിലായി ടണ്‍ കണക്കിന് പാറയാണ് പൊട്ടിക്കുന്നത്. താഴെ താമസിക്കുന്ന വീടുകള്‍ക്ക് ഭീഷണിയാവുന്നുണ്ട്.
മുകള്‍ ഭാഗത്തെ പാറപൊട്ടിച്ചു തീര്‍ന്നതോടെ താഴെയുള്ള പാറ പൊട്ടിക്കുകയാണ്. ഇത്തരത്തില്‍ മാന്തിയെടുക്കുന്ന മണ്ണ് പരിസരത്ത് അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നുണ്ട്.
ഈ കൂറ്റൻ മണ്‍കുനകളില്‍ മഴക്കാലത്ത് വെള്ളം കെട്ടിനിന്ന് താഴോട്ട് കുത്തിയൊഴുകുമെന്ന് പരിസരവാസികള്‍ ഭയപ്പെടുന്നുണ്ട്. അത് വന്‍ദുരന്തങ്ങള്‍ക്ക് ഇടയാക്കാന്‍ സാധ്യതയും ഉണ്ടെന്നാണ് ആശങ്ക.
പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളിലൂടെ ഒഴുകുന്ന കായക്കൊടി തോട് വേനല്‍ കാലത്തും നിറഞ്ഞൊഴുക്കിയിരുന്നത് കൈതച്ചാല്‍ കുന്നില്‍ നിന്നുമുള്ള നീരുറവയാലാണ്.
ക്വാറി പ്രവര്‍ത്തനം തുടങ്ങിയതോടെ നിരൊഴുക്ക് നിലക്കുകയും വറ്റി പോവുകയും ചെയ്തു. പ്രദേശത്ത് ഇപ്പോള്‍ വലിയ തോതില്‍ ജലക്ഷാമം അനുവെപ്പെടുന്നുണ്ട്.
ക്വാറിയുടെ പ്രവര്‍ത്തനത്താല്‍ ജീവിതം ദുസ്സഹമായത്തോടെയാണ് സമീപ പ്രദേശത്തെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും നിമയ നടപടികളുമായി മുന്നോട്ട് പോകാനുമാണ് തിരുമാനമെന്ന് കമ്മിറ്റി ഭാരവാഹികളായ കെ.ടി.വത്സന്‍ ബിനീഷ് കൈതച്ചാല്‍ പറഞ്ഞു
#protest #strong #Locals #front #line #against #granite #quarry #operating #Kaithachal