കുറ്റ്യാടി: (kuttiadi.truevisionnews.com) വളയന്നൂര്‍ ഭാഗത്ത് പൈലിങ് പ്രവര്‍ത്തനങ്ങളും സ്വാഭാവിക നീര്‍ച്ചാലുകള്‍ നികത്തിയതു മൂലം പരിസരവാസികള്‍ ആശങ്കയില്‍.കുറ്റ്യാടി ബൈപ്പാസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോൾ . നാട്ടുകാരുടെ ആശങ്ക പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. വെള്ളകെട്ടുള്ള സമയങ്ങളില്‍ മത്തത്തു ഭാഗത്തേക്ക് ഒഴുകുന്നതിനും പൈലിങ് പ്രവര്‍ത്തന സമയത്തെ ഭൂചലന സാദൃശ്യമായ ആഘാതങ്ങള്‍ കിണറുകള്‍ക്കും വീടുകള്‍ക്കും ദുരന്തം വരുത്തുന്നതും സുരക്ഷാ ഭീഷണിയായി മാറിയിരിക്കുകയാണ്.
കെ.പി കരുണന്റെ കിണര്‍ തകര്‍ന്നത് വീടിന് ഭീഷണിയായി മാറിയിട്ടുണ്ട്. നാട്ടുകാരുടെ ഭീതി കാണണമെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തിരമായി ഇടപെടണമെന്നും പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌റ് വി.പി മൊയ്തു ആവശ്യപ്പെട്ടു. അപകടാവസ്ഥയിലായ വീടുകളും തകര്‍ന്ന കിണറുകളും മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.പി മൊയ്തു. വളയന്നൂര്‍ ശാഖാ പ്രസിഡന്റ് പൊയിലങ്കി കുഞ്ഞബ്ദുള്ള, വാര്‍ഡ് മെമ്പര്‍ ഹാഷിം നമ്പാടന്‍ സന്ദര്‍ശിച്ചു.
Construction of Kuttiadi bypass, concerns of locals should be addressed Muslim League