കുറ്റ്യാടി: https:(kuttiadi.truevisionnews.com) ഗവ: താലൂക്ക് ആശുപത്രി കുറ്റ്യാടിയിൽ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റ്യാടി മണ്ഡലം കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കുറ്റ്യാടി മേഖലയില്‍ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, പകര്‍ച്ചപ്പനി തുടങ്ങിയവ പടര്‍ന്നു പിടിക്കുന്നു .താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാൽ ആളുകള്‍ നരകിക്കുന്നു . മണിക്കൂറുകളോളം രോഗികൾ ഡോക്ടറെ കാണാൻ കാത്തു നില്‍ക്കേണ്ട സാഹചര്യമാണുള്ളത് .
കണ്‍വന്‍ഷന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. രാഹുല്‍ ചാലില്‍ അദ്ധ്യക്ഷനായി. ചടങ്ങില്‍ പുതിയ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി കെ.വി. സജീഷ് ചുമതല ഏറ്റെടുത്തു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ. സുരേഷ്, ടി. സുരേഷ് ബാബു, മംഗലശ്ശേരി ബാലകൃഷ്ണന്‍, എന്‍.സി. കുമാരന്‍, സിദ്ദാര്‍ത്ഥ് നരിക്കൂട്ടുംചാല്‍, എ.ടി ഗീത , ഫാരിസ് കുറ്റ്യാടി, ലീബ സുനില്‍, വി.വി നിയാസ്, സറീന പുറ്റങ്കി, കെ.കെ. നഫീസ, എ.കെ. ഷാജു തുടങ്ങിയവര്‍ സംസാരിച്ചു
Doctors should be appointed in Kuttiadi Taluk Hospital - Youth Congress