കുറ്റ്യാടി: (kuttiadi.truevisionnews.com)2026 വർഷത്തെ ഹജ്ജിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി ഹജ്ജ് ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു .ഹജ്ജിന് കുറ്റ്യാടി സിറാജുൽ ഹുദയും എസ്‌വൈഎസ് കുറ്റ്യാടി സോൺ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന ഹജ്ജ് ഹെൽപ്പ് ഡെസ്‌ക് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി ഉദ്ഘാടനം ചെയ്തു.
ഹംസ സഖാഫി പുറവൂർ, സയ്യിദ് ജാബിർ സഖാഫി കള്ളാട്, അബ്ദുസ്സലാം സഖാഫി ആക്കൽ, ജബ്ബാർ മാസ്റ്റർ വളയന്നൂർ തുടങ്ങിയവർ സംബന്ധിച്ചു. ഹജ്ജ് അപേക്ഷയുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ :9142167603 9037337521
Hajj Help Desk launched in Kuttiadi