കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടിയിലെ ഗതാഗതക്കുരുക്കിന് അടിയന്തരപരിഹാരം കാണണമെന്ന് കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് (എസ്) കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് വി. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളും സ്ത്രീകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പടെ അപകട ഭീഷണിയിലാണ്. പലരും ടൗണിലെ റോഡ് മുറിച്ചു കടക്കാന്‍ പ്രയാസപ്പെടുകയാണ്.
കുറ്റ്യാടി ജംഗ്ഷന്‍ പരിസരങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ക്ക് പരിഹാരം കാണാൻ അധികാരികളുടെ ശ്രദ്ധ പതിയണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപെട്ടു. കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് വി. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പറമ്പത്ത് ബാബു മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് എം.എം ദിനേശന്‍, എന്‍.കെ. ലത്തീഫ്, കരീംപിലാക്കി. പി.കെ അശ്ററഫ്, വാഴയില്‍ അമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
Accidents due to ambush Urgent solution should be found for traffic congestion in Kuttiyadi Congress (S)