നരിപ്പറ്റ: (kuttiadi.truevisionnews.com) ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി നരിപ്പറ്റ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ശുചിത്വ നിലവാര പരിശോധന നടത്തി ആരോഗ്യ വകുപ്പ്. ഹെൽത്ത് കാർഡ് ഇല്ലാതെയും, കുടിവെള്ള ഗുണനിലവാര പരിശോധന നടത്താതെയും, നിർദ്ദേശങ്ങൾ പാലിക്കാതെയും പ്രവർത്തിച്ചിരുന്ന അഞ്ച് കടകൾക്ക് ആരോഗ്യ വകുപ്പ് ലീഗൽ നോട്ടീസ് നൽകി.
മുടിക്കൽ പാലത്തിന് സമീപമുള്ള മൂന്ന് തട്ടുകടകൾക്കും രണ്ട് ഹോട്ടലുകൾക്കുമാണ് നിർദ്ദേശങ്ങൾ പാലിക്കുന്നതുവരെ പ്രവർത്തനം നിർത്തിവെക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്.
പരിശോധനയ്ക്ക് നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ.കെ.ഷാജി, കെ.കെ.ദിലീപ് കുമാർ, വി.അക്ഷയ്കാന്ത്, ഇ.ആർ.രെഞ്ചുഷ, പബ്ലിക് ഹെൽത്ത് നഴ്സ് കെ.എസ്.മായ എന്നിവർ നേതൃത്വം നൽകി.
പൊതുജനാരോഗ്യത്തിന് ഹാനികരമാകും വിധത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് പഞ്ചായത്ത് ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോക്ടർ എം.പ്രദോഷ് കുമാർ അറിയിച്ചു
Hygiene inspection Health Department takes action against five shops in Naripatta