കുറ്റ്യാടി : (kuttiadi.truevisionnews.com) കേരളത്തിൻ്റെ വികസനത്തിന് കമ്മ്യൂണിസ്റ്റ് സർക്കാറുകൾ വലിയ പങ്ക് വഹിച്ചതായി സി.പി.ഐ സംസ്ഥാന സെകട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഭൂപരിഷ്കരണ നിയമം അതിൽ പ്രധാനമാണ്. സി പി ഐ ജില്ല സമ്മേളനത്തിൻ്റെ ഭാഗമായി കുറ്റ്യാടിയിൽ സംഘടിപ്പിച്ച കർഷക സംഗമവും കേരളീയൻ അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ.കെ.കെ എൻ കുറുപ്പ് കർഷകപ്രസ്ഥാനം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി കെ രാജൻ അധ്യക്ഷത വഹിച്ചു.


എൻ സി മമ്മൂട്ടി സ്മാരക എൻഡോമെൻ്റ് വി കെ കൃഷ്ണമേനോൻ സ്മാരക ലൈബ്രറിക്ക് ഇ കെ വിജയൻ എം എൽ എ വിതരണം ചെയ്തു. സത്യൻ മൊകേരി, പി വസന്തം, കെ കെ ബാലൻ, ടി കെ വിജയരാഘവൻ, മാധ്യമപ്രവർത്തകൻ നീനി, രജീന്ദ്രൻ കപ്പള്ളി, കെ കെ മോഹൻദാസ് എന്നിവർ സംസാരിച്ചു.
Communist governments have a big role in Kerala's development Binoy Vishwam