തൊട്ടിൽപാലം: (kuttiadi.truevisionnews.com) കാട്ടു മൃഗശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കർഷക കൂട്ടായ്മ കാവിലുംപാറ പഞ്ചായത്തിലെ മുറ്റത്തു പ്ലാവ് ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. ധർണ കാവിലുംപാറ ഗ്രാമപഞ്ചായത്ത് മെമ്പർ പുഷ്ട തോട്ടുംചിറ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അന്നമ്മ ജോർജ്, മണലിൽ രമേശൻ, കിഫ ജില്ലാ പ്രസിഡണ്ട്, മനോജ്. ഏ. ആർ.വിജയൻ, രാജു തോട്ടുചിറ, ബോബി മൂക്കൻതോട്ടം, പവിത്രൻ വട്ടക്കണ്ടി, ഒ.ടി ഷാജി, എം.സി രവീന്ദ്രൻ, ജിജോ വണ്ടി പുരയ്ക്കൽ പ്രസംഗിച്ചു. പി.അശോകൻ അധ്യക്ഷത വഹിച്ചു സ്ത്രീകളടക്കം നൂറ് കണക്കിന് കർഷകർ പങ്കെടുത്തു.


Wild animal harassment is increasing Farmers group marches to the Forest Office