കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി പഞ്ചായത്തിന്റെ വികസന മുരടിപ്പിനും അഴിമതിക്കുമെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ്. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് ശില്പശാല ജില്ലാ കോൺഗ്രസ് അധ്യക്ഷൻ അഡ്വ.കെ.പ്രവീൺ കുമാർ ശില്പശാല ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് രാജ് സംവിധാനത്തെ തർക്കുന്ന സമീപമാണ് എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്നും മാനദണ്ഡങ്ങൾ പാലിക്കാതെ വാർഡ് വിഭജനം നടത്തി അധികാരം പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നതെന്നും വാർഡുകൾ വിഭജിച്ചാലും ജന മനസ്സിനെ വിഭജിക്കാൻ കഴിയില്ലന്ന് സർക്കാർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.


മണ്ഡലം പ്രസിഡന്റ് പി.കെ.സുരേഷ് അധ്യക്ഷത വഹിച്ചു. റിസേർഴ്‌സ് പേഴ്‌സൺ കെ.പി.ജീവാനന്ദൻ വിഷയാവതരണം നടത്തി. സംസ്ഥാന, ജില്ലാ, ബ്ലോക്ക്, മണ്ഡലം നേതാക്കളായ വി.എം.ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ, ഇ.വി.രാമചന്ദ്രൻ, ശ്രീജേഷ് ഊരത്ത്, കേളോത്ത് കുഞ്ഞമ്മദ് കുട്ടി, ടി.അശോകൻ, പി.പി.ആലിക്കുട്ടി, എം.ടി. ഗീത, കെ.കെ.ഷാജു, മംഗലശ്ശേരി ബാലകൃഷ്ണൻ, രാഹുൽ ചാലിൽ, വിലങ്ങിൽ കുഞ്ഞിക്കേളു നമ്പ്യാർ, സി കെ. രാമചന്ദ്രൻ പ്രസംഗിച്ചു.
Congress will organize a protest against the development stagnation in Kuttiadi