കക്കട്ടിൽ: (kuttiadi.truevisionnews.com) ഡിസിസി അംഗം, മണ്ഡലം പ്രസിഡന്റ്, ഗാന്ധിയൻ, പ്രഭാഷകൻ, അധ്യാപകൻ, ഹിന്ദി പ്രചാരകൻ, അക്ഷരശ്ലോക സദസിലെ നിറസാന്നിധ്യം എന്നീ നിലകളിൽ പ്രവർത്തിച്ച പി.പി നാണു മാസ്റ്ററുടെ എട്ടാം ചരമവാർഷിക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കോൺഗ്രസ് കുന്നുമ്മൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ജില്ലാ സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എലിയാറ ആനന്ദൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ വി.പി മൂസ, വി.എം കുഞ്ഞികണ്ണൻ, ജമാൽ മൊകേരി, പി.പി അശോകൻ, ദാമോദരൻ എടത്തിൽ, വനജ ഒതയോത്ത്, ബീന എലിയാറ, ജി.പി ഉസ്മാൻ, പി.കെ ലിഗേഷ്, ടി.വി രാഹുൽ, അരുൺ മുയ്യോട്ട്, പി.കെ രവീന്ദ്രൻ, ടി.വി ദിലീപൻ, ബാബുരാജൻ, കെ.അജിൻ എന്നിവർ സംസാരിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.


Congress remembers PP Nanu Master