കുറ്റ്യാടി:(kuttiadi.truevisionnews.com) കുറ്റ്യാടി ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ ലഹരി മാഫിയയ്ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു. കുട്ടികളെ ലഹരിയുടെ പിടിയില്‍ നിന്നും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും സംരക്ഷിക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. പെരാമ്പ്ര സി.ഐ. ജംഷീദ് പി.യുടെ നേതൃത്വം വഹിച്ചു .
കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ വെച്ച് ഗ്രൂപ്പിന്റെ ഭാരവാഹികളെയും അംഗങ്ങളെയും തിരഞ്ഞെടുത്തു. മാനേജ്മെന്റ് വിഭാഗം മേധാവി . മുഹമ്മദ് ഇര്‍ഫാന്‍ എം.കെ. കോര്‍ഡിനേറ്ററായി ചുമതലയേറ്റു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദ് സുഹൈല്‍ ചെയര്‍മാനായും, പെരാമ്പ്ര ഇന്‍സ്‌പെക്ടര്‍ ജംഷീദ് പി. കണ്‍വീനറായും, പെരാമ്പ്ര സി.പി.ഒ. ലെനീഷ് ജോയിന്റ് കണ്‍വീനറായും പ്രവര്‍ത്തിക്കും.


പി.ടി.എ. പ്രസിഡന്റ് ഖാലിദ്, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ ശ്രീമതി റീന, ജാഗ്രതാ സമിതി അംഗം. ശശീന്ദ്രന്‍ ഇ.കെ. എന്നിവരും ഭാരവാഹികളാണ്അധ്യാപക പ്രതിനിധികളായി സഫ്വാന, ദില്‍ന, ഷാനിബ എന്നിവരെയും, വിദ്യാര്‍ത്ഥി പ്രതിനിധികളായി യാസീന്‍, മര്‍ജാന എന്നിവരെയും തിരഞ്ഞെടുത്തു. അസീസ്, ജമാല്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
Ideal College of Arts and Science forms college protection group