അടുക്കത്ത് മരുതോങ്കര റോഡിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരന് പരിക്ക്

അടുക്കത്ത് മരുതോങ്കര റോഡിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരന് പരിക്ക്
Jul 17, 2025 01:31 PM | By Jain Rosviya

കുറ്റ്യാടി: (kuttiadi.truevisionnews.com) അടുക്കത്ത് മരുതോങ്കര റോഡിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. യാത്രക്കാരന് പരിക്ക്. ഇന്ന് രാവിലെ 10: 50 ഓടെ കുളുക്കുന്നപാറയിലായിരുന്നു അപകടം. ഓട്ടോറിക്ഷയിലെ യാത്രക്കാരനായ അടുക്കത്ത് സ്വദേശി കറ്റോടി ബാലൻ (60) ആണ് പരിക്കേറ്റത്.

അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് ബാലനെ കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചതിന്റെ ആഘാതത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചു. യാത്രക്കാർക്ക് പരിക്കില്ല.

അതേസമയം, കുറ്റ്യാടിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാർ ഷോറൂമിലെ സർവീസ് ഏരിയയിൽ വെള്ളം കയറി. സർവീസിനു വന്ന നിരവധി വാഹനങ്ങളിൽ വെള്ളം കയറി. ഇലക്ട്രിക് സെക്ഷനിൽ വെള്ളം കയറി ലൈറ്റുകൾ കത്തുന്ന അവസ്ഥയിലാണ് കാറുകൾ ഉള്ളത്. പോലിസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചിട്ടുണ്ട്. വാഹനങ്ങൾ മാറ്റാൻ പറ്റാത്ത അവസ്ഥയാണ്.

അതിനിടെ തളീക്കര കായക്കൊടി റോഡിൽ വെള്ളം കയറി. തളിക്കര കള്ള് ഷാപ്പ് മുതൽ പട്ടർകുളങ്ങര വരെ വരുന്ന റോഡിലാണ് വെള്ളം കയറിയത്. വെള്ളം കാണാനോ ആസ്വദിക്കുവാനോ വേണ്ടി ആരും തന്നെ വാഹനവുമായി വരാൻ പാടുള്ളതല്ലെന്ന് അധികൃതർ അറിയിച്ചു.

സമീപപ്രദേശത്തെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുവാനും മാറി താമസിക്കാനും വേണ്ടിയിട്ടുള്ള നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞിട്ടുണ്ട് . രാത്രികാലങ്ങളിൽ വാഹനവുമായി ദേവർകോവിൽ കനാൽ പാലം വഴി കായക്കൊടിയിലേക്ക് വരാൻ യാത്രക്കാർക്ക് ശ്രദ്ധിക്കണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു..

Accident Auto rickshaw and car collide on Maruthonkara Road near adukkathu passenger injured

Next TV

Related Stories
കനത്ത മഴ; ഓടേരിപൊയിലിൽ വീട്ടുമുറ്റവും സംരക്ഷണമതിലും ഇടിഞ്ഞ് താഴ്ന്നു

Jul 17, 2025 04:08 PM

കനത്ത മഴ; ഓടേരിപൊയിലിൽ വീട്ടുമുറ്റവും സംരക്ഷണമതിലും ഇടിഞ്ഞ് താഴ്ന്നു

ഓടേരിപൊയിലിൽ വീട്ടുമുറ്റവും സംരക്ഷണമതിലും ഇടിഞ്ഞ് താഴ്ന്നു...

Read More >>
വാഹനങ്ങൾ വെള്ളത്തിൽ; കനത്ത മഴ, കുറ്റ്യാടിയിലെ കാർ ഷോറൂമിൽ വെള്ളം കയറി

Jul 17, 2025 11:27 AM

വാഹനങ്ങൾ വെള്ളത്തിൽ; കനത്ത മഴ, കുറ്റ്യാടിയിലെ കാർ ഷോറൂമിൽ വെള്ളം കയറി

കുറ്റ്യാടിയിലെ കാർ ഷോറൂമിലെ സർവീസ് ഏരിയയിൽ വെള്ളം...

Read More >>
തളീക്കര കായക്കൊടി റോഡിൽ വെള്ളം കയറി; വാഹന യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

Jul 17, 2025 10:31 AM

തളീക്കര കായക്കൊടി റോഡിൽ വെള്ളം കയറി; വാഹന യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

തളീക്കര കായക്കൊടി റോഡിൽ വെള്ളം കയറി, വാഹന യാത്രക്കാർക്ക് ജാഗ്രതാ നിർദേശം...

Read More >>
നരക കാലം; കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കണം -യൂത്ത് കോൺഗ്രസ്

Jul 16, 2025 02:23 PM

നരക കാലം; കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കണം -യൂത്ത് കോൺഗ്രസ്

താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാൽ ആളുകള്‍...

Read More >>
ശില്പശാല; കുറ്റ്യാടിയിലെ വികസന മുരടിപ്പിനെതിരെ സമരം സംഘടിപ്പിക്കും -കോണ്‍ഗ്രസ്

Jul 16, 2025 02:03 PM

ശില്പശാല; കുറ്റ്യാടിയിലെ വികസന മുരടിപ്പിനെതിരെ സമരം സംഘടിപ്പിക്കും -കോണ്‍ഗ്രസ്

കുറ്റ്യാടിയിലെ വികസന മുരടിപ്പിനെതിരെ സമരം സംഘടിപ്പിക്കുമെന്ന്...

Read More >>
Top Stories

News Roundup

//Truevisionall