തളീക്കര: (kuttiadi.truevisionnews.com) കുറ്റ്യാടിയിൽ ശക്തമായ മഴ തുടരുന്നു. തളീക്കര കായക്കൊടി റോഡിൽ വെള്ളം കയറി. തളീക്കര കള്ള് ഷാപ്പ് മുതൽ പട്ടർകുളങ്ങര വരെ വരുന്ന ഭാഗങ്ങളിലാണ് റോഡിൽ മുഴുവൻ വെള്ളം കയറിയത്.
സമീപപ്രദേശത്ത് താമസിക്കുന്ന ജനങ്ങളെ മാറ്റിപ്പാർപ്പിക്കുവാനും മാറി താമസിക്കാനും അധികൃതർ നിർദ്ദേശങ്ങൾ നൽകി. കനത്ത മഴ തുടരുന്നതിനാൽ യാത്ര ചെയ്യുന്നവർക്ക് ജാഗ്രത നിർദേശം ഏർപ്പെടുത്തിയിട്ടുണ്ട്.


രാത്രികാലങ്ങളിൽ വാഹനവുമായി വരുന്നവർ ദേവർകോവിൽ കനാൽ പാലം വഴി കായക്കൊടിയിലേക്ക് വരണമെന്ന് അറിയിച്ചു.
Flooding on Thaleekkara Kayakodi Road caution advised to motorists