കാവിലുംപാറയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ട് പേർക്ക് പരിക്ക്

കാവിലുംപാറയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ട് പേർക്ക് പരിക്ക്
Jul 18, 2025 11:16 PM | By Jain Rosviya

കാവിലുംപാറ: (kuttiadi.truevisionnews.com) കാവിലുംപാറ പഞ്ചായത്തിൽ വീണ്ടും കാട്ടാന ആക്രമണം. വീട്ടുമുറ്റത്ത് നിന്നവരെയാണ് ആന ആക്രമിച്ചത്. കരിങ്ങാട് സ്വദേശി മുട്ടിച്ചിറ സ്വദേശി തങ്കച്ചൻ, ഭാര്യ ആനി എന്നിവർക്കാണ് പരിക്കേറ്റത് . രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ആനിക്ക് നേരെ ആന ഓടിവരുന്നത് കണ്ട് തടയാൻ ആനയുടെ അടുത്തേക്ക് ചെന്ന തങ്കച്ചനെ ആന തട്ടി വീഴ്ത്തുകയായിരുന്നു. തങ്കച്ചൻ ശബ്ദമുണ്ടാക്കിയതോടെ ആന പിന്മാറി. ഏതാനും ദിവസങ്ങളായി ചൂരണി, കരിങ്ങാട് മേഖലയിൽ കണ്ടുവരുന്ന പ്രായം കുറഞ്ഞ ആനയാണ്ആക്രമിച്ചത്.

കഴിഞ്ഞ ആഴ്ചയും ഇതേ പഞ്ചായത്തിലുണ്ടായ കാട്ടാന ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. രണ്ട് സ്ത്രീകൾക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. ജൂലായ് 12 ന് രാവിലെയോടെയായിരുന്നു സംഭവം. പറമ്പിൽ പശുവിനെ കെട്ടാൻ പോയ ശാന്ത , സനിക എന്നിവർക്കും , ചൂരണി റോഡിലൂടെ ബൈക്കിൽ പോവുകയായിരുന്ന ഷീജ മകൻ എബിൻ എന്നിവർക്കുമാണ് പരിക്കേറ്റത്. സ്കൂട്ടറിൽ ആന തട്ടിയെങ്കിലും രണ്ടുപേരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

Wild elephant attacks again in Kavilumpara two injured

Next TV

Related Stories
നീര്‍ച്ചാലുകള്‍ നികത്തി; കുറ്റ്യാടി ബൈപ്പാസ് നിർമാണം, നാട്ടുകാരുടെ ആശങ്ക പരിഹരിക്കണം -മുസ്ലിം ലീഗ്

Jul 18, 2025 04:41 PM

നീര്‍ച്ചാലുകള്‍ നികത്തി; കുറ്റ്യാടി ബൈപ്പാസ് നിർമാണം, നാട്ടുകാരുടെ ആശങ്ക പരിഹരിക്കണം -മുസ്ലിം ലീഗ്

വളയന്നൂര്‍ ഭാഗത്ത് പൈലിങ് പ്രവര്‍ത്തനങ്ങളും സ്വാഭാവിക നീര്‍ച്ചാലുകള്‍ നികത്തിയതു മൂലം പരിസരവാസികള്‍...

Read More >>
ഗതാഗത തടസം ഒഴിവാക്കി; കുറ്റ്യാടി ചുരത്തില്‍ ഇടിഞ്ഞുവീണ കല്ലും മണ്ണും നീക്കം ചെയ്തു

Jul 18, 2025 03:48 PM

ഗതാഗത തടസം ഒഴിവാക്കി; കുറ്റ്യാടി ചുരത്തില്‍ ഇടിഞ്ഞുവീണ കല്ലും മണ്ണും നീക്കം ചെയ്തു

കുറ്റ്യാടി ചുരത്തില്‍ ഇടിഞ്ഞുവീണ കല്ലും മണ്ണും നീക്കം...

Read More >>
ലഹരിയെ തടയാം; കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ച് ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയൻസ്

Jul 18, 2025 01:33 PM

ലഹരിയെ തടയാം; കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ച് ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയൻസ്

കുറ്റ്യാടി ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ ലഹരി മാഫിയയ്ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്...

Read More >>
താങ്ങും തണലുമായി; ദുരന്തമുഖത്ത് ഓടിയെത്താൻ ജനകീയ ദുരന്ത നിവാരണ സേന ജെഡിഎൻഎസ്

Jul 18, 2025 12:22 PM

താങ്ങും തണലുമായി; ദുരന്തമുഖത്ത് ഓടിയെത്താൻ ജനകീയ ദുരന്ത നിവാരണ സേന ജെഡിഎൻഎസ്

കുറ്റ്യാടി ആസ്ഥാനമായി രാപകൽ വ്യത്യാസമില്ലാതെ ദുരന്തമുഖത്തു ഓടിയെത്തി മാതൃകയായി ജനകീയ ദുരന്ത നിവാരണ സമിതി...

Read More >>
ഒരുമിച്ച് തടയാം; പകർച്ചവ്യാധിക്കെതിരെ ബോധവല്‍ക്കരണം ശക്തിപ്പെടുത്താൻ തീരുമാനം

Jul 18, 2025 10:37 AM

ഒരുമിച്ച് തടയാം; പകർച്ചവ്യാധിക്കെതിരെ ബോധവല്‍ക്കരണം ശക്തിപ്പെടുത്താൻ തീരുമാനം

പകർച്ചവ്യാധിക്കെതിരെ ബോധവല്‍ക്കരണം ശക്തിപ്പെടുത്താൻ തീരുമാനം ...

Read More >>
കനത്ത മഴ; ഓടേരിപൊയിലിൽ വീട്ടുമുറ്റവും സംരക്ഷണമതിലും ഇടിഞ്ഞ് താഴ്ന്നു

Jul 17, 2025 04:08 PM

കനത്ത മഴ; ഓടേരിപൊയിലിൽ വീട്ടുമുറ്റവും സംരക്ഷണമതിലും ഇടിഞ്ഞ് താഴ്ന്നു

ഓടേരിപൊയിലിൽ വീട്ടുമുറ്റവും സംരക്ഷണമതിലും ഇടിഞ്ഞ് താഴ്ന്നു...

Read More >>
Top Stories

News Roundup

//Truevisionall