കുറ്റ്യാടി: (kuttiadi.truevisionnews.com)കുറ്റ്യാടി പുഴയോരത്തിന്റെ അപകടാവസ്ഥ ആശങ്കാജനകമാണെന്നും സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തി സംരക്ഷണഭിത്തി കെട്ടി പൊക്കി മുകള്‍ വശത്ത് കമ്പി വേലി സ്ഥാപിക്കണമെന്നും മുന്‍ എം.എല്‍.എ. പാറക്കല്‍ അബ്ദുള്ള പറഞ്ഞു.
മരുതോങ്കര, കുറ്റ്യാടി, ചങ്ങരോത്ത്, വേളം ഉള്‍പെടെയുള്ള പുഴയോരങ്ങളിലെ മേല്‍മണ്ണ് ഇളകി വീഴുകയാണ് പലരുടേയുംജീവനും സ്വത്തും ഭീഷണിയിലാണ്.
ഈ ഭാഗങ്ങളില്‍ നിരവധി മുങ്ങി മരണങ്ങള്‍ നടന്നിട്ടുണ്ട്, കഴിഞ്ഞ ദിവസം രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരണപെട്ടത് ദൗര്‍ഭാഗ്യകരണമാണ്. പുഴയോട് അനുബന്ധിച്ച് അടിയന്തരമാ യി സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണം.
പുഴയില്‍ ഇറങ്ങാനുള്ള പ്രത്യേക ഭാഗങ്ങള്‍ ക്രമീകരണം, മരണപ്പെട്ട കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥികളായിരുന്ന പാറക്കടവിലെ കുളമുള്ളകണ്ടി മുഹമ്മദ് റിസ്വാന്‍, കൊളായിപ്പൊയില്‍ മുഹമ്മദ് സിനാന്‍ എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംലീഗ് നേതാക്കളായ ആനേരി നസീര്‍, അസീസ് നരിക്കിലകണ്ടി, സി.കെ. ഷൈ ജല്‍, കെ.പി. റഫീഖ്, മനാഫ് ഊരത്ത് എന്നിവര്‍ കൂടെയുണ്ടാ യിരുന്നു.
#Riverside #danger #Protection #wall #should #built #Kuttiadi #river #ParakkalAbdullah