---
title: "#Thottilpalamroad | കുറ്റ്യാടി-തൊട്ടില്‍പ്പാലം റോഡ് നിറയെ വാരിക്കുഴികള്‍"
english_title: "#The #Kuttyadi #Thottilpalam #road #full #potholes"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/217278/the-kuttyadi-thottilpalam-road-full-potholes"
published_at: "2024-07-04T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66866e469d540_kroadd.jpg"
keywords: []
---

# #Thottilpalamroad | കുറ്റ്യാടി-തൊട്ടില്‍പ്പാലം റോഡ് നിറയെ വാരിക്കുഴികള്‍

> **Lead Summary:** **കുറ്റ്യാടി:[**തിരക്കേറിയ കുറ്റ്യാടി-തൊട്ടില്‍പ്പാലം റോഡ് നിറയെ വാരിക്കുഴികള്‍. റോഡിന്റെ ഇരുവശവും പൂര്‍ണമായി തകര്‍ന്ന് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്.

## Article Content

**കുറ്റ്യാടി:[**തിരക്കേറിയ കുറ്റ്യാടി-തൊട്ടില്‍പ്പാലം റോഡ് നിറയെ വാരിക്കുഴികള്‍. റോഡിന്റെ ഇരുവശവും പൂര്‍ണമായി തകര്‍ന്ന് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്.

ഇതോടെ ടൗണ്‍ ജങ്ഷനിലെ ഗതാഗതക്കുരുക്ക് ഒന്നുകൂടെ രൂക്ഷമായിരിക്കുകയാണ്. കാല്‍നട യാത്രികരും ദുരിതത്തിലാണ്. ടൗണ്‍ നവീകരണ പ്രവൃത്തി ഇഴയുന്നതാണ് പ്രതിസന്ധിക്ക് കാരണം.

ഫൂട്ട് പാത്ത് നിര്‍മാണവും അനന്തമായി നീളുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ഫൂട്ട്പാത്തിലെ കുഴിയില്‍ വീണ് സ്ത്രീക്ക് പരുക്കേറ്റിരുന്നു.

പ്രസ്തുത വിഷയത്തിന് ജൂണ്‍ മാസാവസാനം പരിഹാരമുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഉറപ്പു നല്‍കിയെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല.

മഴ കനത്തതോടെ കുഴികളുടെ ആഴവും കൂടുന്നുണ്ട്

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/217278/the-kuttyadi-thottilpalam-road-full-potholes)