അരൂർ: (kuttiadi.truevisionnews.com)ജനജീവിതത്തിന് വലിയ ഭീഷണിയായി മാറുന്ന അരൂർ നീളൻപാറ ഖനനം അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ .
വില്ലേജ് ഓഫീസ് അധികൃതരും പഞ്ചായത്ത് ഭരണ സമിതിയും ക്വാറിയുടെ താഴ് വാരത്ത് താമസിക്കുന്ന ജനങ്ങളോട് പാറ അപകടാവസ്ഥയിലാണെന്നും മാറി താമസിക്കണമെന്നും അവശ്യപ്പെട്ടിരുന്നു.
ചെങ്കൽ കരിങ്കൽ ഖനനം വൻ പ്രകൃതിക്ഷോഭത്തിലേക്ക് നാടിനെ നയിക്കാനുള്ള സാധ്യതയാണ് വിദഗ്ദർ ഈ സ്ഥലത്ത് കാണുന്നത്.
അടിയന്തരമായി ജില്ലാ കലക്ടർ സ്ഥലം സന്ദർശിച്ച് ക്വാറി പ്രവർത്തനം നിർത്തലാക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡണ്ട് ബബിൻ ലാൽ സി ടി കെ വൈസ് പ്രസിഡണ്ട്മാരായ അരുൺമുയ്യോട്ട് നജീബ് ചോയിക്കണ്ടി സിദ്ധാർത്ഥ് നരിക്കൂട്ടുചാൽ ധനേഷ് വള്ളിൽ രാഹുൽ ചാലിൽ സന്ദീപ് കല്ലുംപുറം ഷുഹൈബ് ഒന്തത്ത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
#Quarry #work #makes #peoples #life #difficult #stopped #Youth #Congress