കുറ്റ്യാടി :(kuttiadi.truevisionnews.com)മലയോര മേഖലയുടെ ആശ്രയ കേന്ദ്രമായ കുറ്റ്യാടി ഏരിയയിലെ ആശുപത്രികളിൽ ആവശ്യത്തിന് നഴ്സുമാരുഉൾപ്പടെ പുതിയ തസ്തിക സൃഷ്ടിച്ച് സ്പെഷ്യാലിറ്റി സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കണം എന്ന് കേരള ഗവണ്‍മെന്‍റ് നഴ്സ് അസോസിയേഷൻ കുറ്റ്യാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം കുറ്റ്യാടിയിൽ സംസ്ഥാന കമ്മിറ്റി അംഗം ദീപു എസ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ഏരിയാ പ്രസിഡൻറ് വിനീത് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പ്രജിത് അബിൻരാജ്,അമൃത എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
ഏരിയാ സെക്രട്ടറി സുലത വാർഷിക റിപ്പോർട്ടും, ഏരിയാ ട്രഷറർ അനുഷ കെ സി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.കുറ്റ്യാടി യൂണിറ്റ് സെക്രട്ടറി ജിജിന സമ്മേളനം ഉന്നയിക്കുന്ന പ്രമേയങ്ങളും ആവശ്യങ്ങളും അവതരിപ്പിച്ചു.
ചർച്ചകൾക്കും മറുപടിക്കും ശേഷം 2024-25 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ പ്രസിഡൻ്റ്:വിനീത് തോമസ് , വൈസ് പ്രസിഡന്റ് വിജിമോൾ എം.വാസു, സെക്രട്ടറി സുലത സുകുമാരൻ, ജോയിന്റ് സെക്രട്ടറി അനുഷ കെ സി, ട്രഷറർ സന്ധ്യ എൻ സംഘടനയുടെ ഏരിയാ സെക്രട്ടറി സുലത സ്വാഗതം ആശംസിച്ച സമ്മേളനം ഏരിയ ട്രഷറർ അനുഷ നന്ദി പറഞ്ഞു
#Ensure #adequate #staffing #service #hospitals #Kuttyadi #region #specialties #KGNA