കുറ്റ്യാടി:(kuttiadi.truevisionnews.com) മരുതോങ്കര പഞ്ചായത്തിലെ മണ്ണൂർ പുത്തൻപീടിക ഭാഗത്ത് പുഴയോരം ഇടിയുന്നു. ഇത് തീരദേശവാസികളുടെ വീടുകൾക്കും സ്ഥലത്തിനും ഭീഷണിയായി.
പുഴ വഴിമാറി ഒഴുകിയതോടെയാണ് തീരം ഇടിഞ്ഞു വീണ് ഭൂനാശം സംഭവിച്ചത്. പരിസരത്തെ പത്തോളം വീടുകൾ അപകട ഭീഷണിയിലാണ്.
അടിയന്തിരമായി പുഴയോര സംരക്ഷണ നടപടി ആരംഭിക്കണമെന്ന് പുഴയോർ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കർമ പരിപാടികൾ ആവിഷ്കരിക്കുവാൻ യോഗം തീരുമാനിച്ചു.
വാർഡ് മെംബർ സീമ (ചെയർപേഴ്‌സൺ), ഇ ജെയ്‌സൽ (കൺവീനർ) ഉൾപ്പെടുന്ന മണ്ണൂർ പുത്തൻപീടിക-കൊറ്റോത്തുമ്മൽ പുഴയോര സംരക്ഷണ പ്രക്ഷോഭ സമിതി എന്ന പേരിൽ എന്ന പേരിൽ 17 അംഗ കമ്മിറ്റിക്ക് രൂപം നൽകി.
യോഗത്തിൽ സിറ്റിസൺസ് ഫോറം ഫോർ പീസ് ആന്റ് ജസ്റ്റിസ് ചെയർമാൻ മൊയ്തു കണ്ണങ്കോടൻ അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ ടി.നാരായണൻ വട്ടോളി, ഇ.ജെയ്‌സൽ, ഫിറോസ് പുത്തൻ പുരയിൽ, സി.കെ.കരുണാകരൻ, സജീഷ് വി.പി. അഹമ്മദ് എം. കെ, നാസർ താനാരി, അഷ്റഫ് മുറിച്ചോർ മണ്ണിൽ, അലി കുറ്റിയിൽ, റഫീഖുദ്ദീൻ പാലേരി, ഹമീദ് ചിറക്കര എന്നിവർ സംസാരിച്ചു.
#Urgent #riverside #protection #measures #should #initiated #Riverside #Protection #Committee