കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടിയിൽ കർഷകദിനം ബഹിഷ്കരിച്ച് കോൺഗ്രസ്.
പരിപാടിയിൽ പ്രൊട്ടോക്കോൾ ലംഘിച്ച് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീബ സുനിലിനെ അപമാനിച്ചുവെന്ന് ആരോപിചാണ് കോൺഗ്രസ് പരിപാടി ബഹിഷ്കരിച്ചത്.
ലീബയുടെ പേര് കാര്യപരിപാടിയിൽ ഏറ്റവും അവസാനമായി ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നാണ് ചേർത്തിരിക്കുന്നത്.
കുറ്റ്യാടി ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും ആഭിമുഖ്യത്തിലാണ് കർഷകദിനം ആചരിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ ടി നഫീസ അധ്യക്ഷതവഹിച്ചു.
ചടങ്ങിൽ വിവിധ കാർഷിക മേഖലയിൽ മികവു തെളിയിച്ച ചോയി എള്ളങ്കി, അശോകൻ നിരവത്ത്, ബദരിയ വലിയവീട്ടിൽ, കണാരൻ വെള്ളാപറമ്പത്ത്, കാർത്തിക് പടിഞ്ഞാറയിൽ, നാരായണൻ കുനിയിൽ, കുമാരൻ കൂരാറ തുടങ്ങിയ വ്യക്തികളെയും ഗ്രാമജ്യോതി കൃഷിക്കൂട്ടം എന്ന സംഘടനയെയും ആദരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ മോഹൻദാസ്, വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ രജിത രാജേഷ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി പി ചന്ദ്രൻ മാസ്റ്റർ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സബിന മോഹൻ, ടി കെ കുട്ട്യാലി ,അസി. സെക്രട്ടറി ശശിധരൻ നെല്ലോളി, പി സി രവീന്ദ്രൻ മാസ്റ്റർ, പി പി നാണു മാസ്റ്റർ, കെ ചന്ദ്രമോഹനൻ, കെ വി ചന്ദ്രദാസ്,സി എച്ച് മോഹനൻ, എം കുഞ്ഞബ്ദുല്ല, പി കെ ബാബു മാസ്റ്റർ, വി പി ബിന്ദു എന്നിവർ സംസാരിച്ചു.
കൃഷി ഓഫീസർ ഡാലി ജോർജ് സ്വാഗതവും അസി. കൃഷി ഓഫീസർ കെ ബേബി നന്ദിയും പറഞ്ഞു.
#Congress #boycott #Farmers' #Day #Kuttyadi #Grama #Panchayat