#Specproject | 'സ്പെക്' പദ്ധതി; സിവിൽ സർവീസ് പരിശീലനം മുതൽ വിദേശഭാഷ പഠനം വരെ; വിദ്യാർത്ഥികൾക്കായി ജില്ലാ പഞ്ചായത്ത്

#Specproject | 'സ്പെക്' പദ്ധതി; സിവിൽ സർവീസ് പരിശീലനം മുതൽ വിദേശഭാഷ പഠനം വരെ; വിദ്യാർത്ഥികൾക്കായി ജില്ലാ പഞ്ചായത്ത്
Aug 18, 2024 08:45 PM | By Jain Rosviya

വടകര :(kuttiadi.truevisionnews.com)സിവിൽ സർവീസ് പ്രവേശനം, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകളിൽ ഉപരിപഠന പ്രവേശനം, വിദേശഭാഷാ പഠനം എന്നീ നാല് മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനവും പഠനപിന്തുണയും ലക്ഷ്യമിട്ടുള്ള കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ ഉന്നതവിദ്യാഭ്യാസ പരിശീലന പദ്ധതിയായ സ്പെക് (സോഷ്യലി പ്രോഡക്റ്റീവ് എസ്റ്റാബ്ലിഷ്മെന്റ് ഓഫ് കോഴിക്കോട്) തുടങ്ങി.

പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പദ്ധതി ഉദ്ഘാടനം ചെയ്തു.

വനം മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.

ആദ്യത്തെ രണ്ട് മേഖലകളിൽ എട്ടാം ക്ലാസ് മുതൽക്കുള്ള വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും.

പ്ലസ് വൺ വിദ്യാർത്ഥികൾക്കായാണ് മൂന്നാമത്തെ മേഖല. മൂന്ന് മേഖലകളിലുമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ളതാണ് വിദേശഭാഷാ പഠനപരിശീലനം.

ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് നാല് മേഖലകളിൽ അഞ്ചു വർഷം തുടർച്ചയായി ഓഫ് ലൈനും ഓൺലൈനുമായി പരിശീലനം നൽകുകയാണ് ഉദ്ദേശ്യം.

ഒരു വർഷം 150 കുട്ടികളെ തെരെഞ്ഞെടുക്കും. ഇതിനായി പ്രത്യേക സെലക്ഷൻ കമ്മിറ്റി രൂപീകരിക്കും. സ്പെക് പദ്ധതിയുടെ നടത്തിപ്പിനായി നേതൃസമിതിയും ഉണ്ടാകും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗവാസ്, സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺമാരായ വി പി ജമീല, കെ വി റീന, ആർഡിഡി സന്തോഷ്കുമാർ, ഡയറ്റ് പ്രിൻസിപ്പാൾ യു കെ അബ്ദുൾ നാസർ, സമഗ്രശിക്ഷ ജില്ലാ പ്രൊജക്ട് കോഡിനേറ്റർ എ കെ അബ്ദുൾ ഹക്കിം, ദുൽഫിക്കർ (ഡിഡിഇ ഓഫീസ്) എന്നിവർ സംസാരിച്ചു.

2024-25, 2025-2026 വർഷങ്ങളിലെ പ്രവർത്തന പരിശീലന പദ്ധതി ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ കോഡിനേറ്റർ വി പ്രവീൺകുമാർ അവതരിപ്പിച്ചു.

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ എ കെ ശാരികയെ ഉദ്ഘാടന ചടങ്ങിൽ അനുമോദിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശി സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ നിഷ പുത്തൻപുരയ്ക്കൽ നന്ദിയും പറഞ്ഞു.

തുടർന്ന് പരിശീലന പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് 'ഉന്നതപഠന മേഖലകൾ' എന്ന വിഷയത്തിൽ ഡപ്യൂട്ടി കലക്ടർ ഷാമിൽ സെബാസ്റ്റ്യനും 'ആധുനിക കാലത്തെ രക്ഷിതാവ്' എന്ന വിഷയത്തിൽ സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ പി രാജീവും 'ശാസ്ത്രം സത്യം' എന്ന വിഷയത്തിൽ മേഖലാ ശാസ്ത്രകേന്ദ്രത്തിലെ ബിനോജും ക്ലാസ്സെടുത്തു.

#Spec #project #From #civil #service #training #foreign #language #learning #Panchayat #students

Next TV

Related Stories
#Jobtraining | വിവിധ കോഴ്‌സുകൾ; സൗജന്യ തൊഴില്‍ പരിശീലനം

Nov 25, 2024 08:40 PM

#Jobtraining | വിവിധ കോഴ്‌സുകൾ; സൗജന്യ തൊഴില്‍ പരിശീലനം

എസ് സി വിഭാഗത്തിൽപ്പെട്ട യുവതികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം...

Read More >>
#StateDisabilityAward | സംസ്ഥാന ഭിന്നശേഷി പുരസ്‌കാരം; കുറ്റ്യാടി തണല്‍ കരുണ സ്‌കൂളിന്

Nov 25, 2024 07:22 PM

#StateDisabilityAward | സംസ്ഥാന ഭിന്നശേഷി പുരസ്‌കാരം; കുറ്റ്യാടി തണല്‍ കരുണ സ്‌കൂളിന്

ഭിന്നശേഷി മേഖലയിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് സംസ്ഥാനത്തെ മികച്ച സ്‌പെഷ്യല്‍ സ്‌കൂള്‍ ആയി തണല്‍ കരുണ വിദ്യാലയം...

Read More >>
#parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; പാർകോയിൽ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും  30% വരെ ഇളവുകൾ

Nov 25, 2024 04:44 PM

#parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; പാർകോയിൽ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ

വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
#commemoration | അനുസ്മരണം; കെ മുകുന്ദൻ അനുസ്മരണം സംഘടിപ്പിച്ച്  പ്രസ് ഫോറം

Nov 25, 2024 12:50 PM

#commemoration | അനുസ്മരണം; കെ മുകുന്ദൻ അനുസ്മരണം സംഘടിപ്പിച്ച് പ്രസ് ഫോറം

കെ മുകുന്ദനെ പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ...

Read More >>
#AGRIPARK |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Nov 25, 2024 12:23 PM

#AGRIPARK | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Nov 25, 2024 11:47 AM

#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories










News Roundup