#roadrehabilitation | കുറ്റ്യാടി നിയോജക മണ്ഡലത്തിൽ 1.67 കോടി രൂപയുടെ റോഡ് പുനരുദ്ധാരണം

 #roadrehabilitation  |  കുറ്റ്യാടി നിയോജക മണ്ഡലത്തിൽ 1.67 കോടി രൂപയുടെ റോഡ് പുനരുദ്ധാരണം
Aug 24, 2024 01:54 PM | By ShafnaSherin

കുറ്റ്യാടി: (kuttiadi.truevisionnews.com)കുറ്റ്യാടി നിയോജക മണ്ഡലത്തിൽ 1.67 കോടി രൂപയുടെ റോഡ് പുനരുദ്ധാരണ പ്രവർത്തികൾക്കുള്ള അനുമതി ലഭിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തികൾക്ക് അംഗീകാരം ലഭിച്ചതെന്ന് എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അറിയിച്ചു.

റോഡ് പുനരുദ്ധാരണം, കൽവർട്ട് നിർമ്മാണം, ഡ്രൈനേജ്, റോഡിന് സംരക്ഷണഭിത്തി എന്നിങ്ങനെയുള്ള പ്രവൃത്തികൾക്കാണ് അനുമതി ലഭിച്ചത്.

ആയഞ്ചേരി കമ്പനിപ്പീടിക കടമേരി തണ്ണീർപന്തൽ റോഡിൽ കടമേരി എം.യു.പി സ്‌കൂളിന് സമീപം കൾവെർട്ട്, കക്കട്ടിൽ കൈവേലി റോഡിൽ പനയൻ്റെ മുക്ക് ഭാഗത്ത് 0/200 മുനൽ 0/500 വരെ ഡ്രൈനേജ് പുനരുദ്ധാരണം.

കുളങ്ങരത്ത് അരൂർ ഗുളികപ്പുഴ റോഡിൽ പുതുക്കുടി ഭാഗത്ത് 9/400 മുതൽ 9/600 വരെ ഡ്രൈനേജ് പുനരുദ്ധാരണം.

പള്ളിയത്ത് പെരുവയൽ റോഡിൽ പെരുവയൽ ഭാഗത്ത് 3/900 മുതൽ 4/300 വരെ ഡ്രൈനേജ് പുനരുദ്ധാരണം, കാവിൽ തീക്കുനി കുറ്റ്യാടി റോഡിൽ സന്തോഷ് മുക്ക് മാനവീയം ഭാഗത്ത് 5/200 മുതൽ 5/330 വരെ സുരക്ഷാഭിത്തി നിർമ്മാണവും ഡ്രൈനേജ് നിർമ്മാണവും.

കാവിൽ തീക്കുനി കുറ്റ്യാടി റോഡിൽ മീങ്കണ്ടി കഴിഞ്ഞുള്ള ഡ്രൈനേജ് 3/000 മുതൽ 3/500വരെ, 3/500 മുതൽ 4/500വരെ ഭാഗത്ത് ഡ്രെയിനേജ് നിർമ്മാണവും സുരക്ഷാ ഭിത്തി നിർമ്മാണവും, വടകര തിരുവള്ളൂർ പേരാമ്പ്ര റോഡിൽ ചെക്കോട്ടി ബസാർ കീഴൽമുക്ക് ഭാഗത്ത് റോഡിൽ ഇരുവശവും കോൺക്രീറ്റ് ഹാർഡ് ഷോൾഡർ സ്ഥാപിക്കുന്നതിന് ഉൾപ്പെടെയാണ് അനുമതി ലഭിച്ചിട്ടുള്ളത്.

വടകര തിരുവള്ളൂർ പേരാമ്പ്ര റോഡിൽ കീഴിൽ മുക്ക് ഭാഗത്ത് കൾവെർട്ട് നിർമാണത്തിനായി 20 ലക്ഷം രൂപയുടെ പ്രവർത്തിയുടെ കരാർ നടപടികൾ പൂർത്തിയാക്കി ഉടനെ ആരംഭിക്കുന്നതാണ്.

25 ലക്ഷം രൂപ അനുവദിച്ച വില്യാപ്പള്ളി ആയഞ്ചേരി റോഡിലെ പ്രവൃത്തിയും ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

കുറ്റ്യാടി മണ്ഡലത്തിലെ റോഡുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൽ മന്ത്രിയുടെ നിർദ്ദേശ പ്രകാരം നിരവധി പ്രവർത്തികൾക്ക് കഴിഞ്ഞ മൂന്നു വർഷങ്ങളിലായി അനുമതി ലഭിക്കുകയും പ്രവൃത്തികൾ നല്ല നിലയിൽ പുരോഗമിക്കുകയാണെന്നും കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

#1.67 #crores #road #rehabilitation #Kuttyadi #constituency

Next TV

Related Stories
#Jobtraining | വിവിധ കോഴ്‌സുകൾ; സൗജന്യ തൊഴില്‍ പരിശീലനം

Nov 25, 2024 08:40 PM

#Jobtraining | വിവിധ കോഴ്‌സുകൾ; സൗജന്യ തൊഴില്‍ പരിശീലനം

എസ് സി വിഭാഗത്തിൽപ്പെട്ട യുവതികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം...

Read More >>
#StateDisabilityAward | സംസ്ഥാന ഭിന്നശേഷി പുരസ്‌കാരം; കുറ്റ്യാടി തണല്‍ കരുണ സ്‌കൂളിന്

Nov 25, 2024 07:22 PM

#StateDisabilityAward | സംസ്ഥാന ഭിന്നശേഷി പുരസ്‌കാരം; കുറ്റ്യാടി തണല്‍ കരുണ സ്‌കൂളിന്

ഭിന്നശേഷി മേഖലയിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് സംസ്ഥാനത്തെ മികച്ച സ്‌പെഷ്യല്‍ സ്‌കൂള്‍ ആയി തണല്‍ കരുണ വിദ്യാലയം...

Read More >>
#parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; പാർകോയിൽ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും  30% വരെ ഇളവുകൾ

Nov 25, 2024 04:44 PM

#parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; പാർകോയിൽ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ

വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
#commemoration | അനുസ്മരണം; കെ മുകുന്ദൻ അനുസ്മരണം സംഘടിപ്പിച്ച്  പ്രസ് ഫോറം

Nov 25, 2024 12:50 PM

#commemoration | അനുസ്മരണം; കെ മുകുന്ദൻ അനുസ്മരണം സംഘടിപ്പിച്ച് പ്രസ് ഫോറം

കെ മുകുന്ദനെ പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ...

Read More >>
#AGRIPARK |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Nov 25, 2024 12:23 PM

#AGRIPARK | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Nov 25, 2024 11:47 AM

#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories










News Roundup