കുറ്റ്യാടി: (kuttiadi.truevisionnews.com)വയനാട്ടിലെ ഉരുൾ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ അതിജീവനത്തിനായി ഗോർണിക്ക ആർട്ടും കുറ്റ്യാടി ഗവ : ഹയർ സെക്കണ്ടറി സ്കൂൾ ഫൈൻ ആർട്ട് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പ് നവ്യാനുഭവമായി.
ഹെഡ്മിസ്ട്രസ് പി.കെ സുനിതയുടെ അധ്യക്ഷതയിൽ കുന്നുമ്മൽഎ. ഇ ഒ പി.എം അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
ചിത്രങ്ങളുടെ വിൽപ്പനയിൽ ലഭിക്കുന്ന വരുമാനം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
മേഖലയിലെ പ്രശസ്തരായ ഇരുപത്തിഅഞ്ച് ചിത്രകാരന്മാരും ഫൈൻ ആർട്ട് ക്ലബ്ബംഗളായ നാൽപത് കുട്ടികളും ചേർന്നാണ് ക്യാമ്പിലെത്തിയത്.
പ്രിൻസിപ്പാൾ ഡോ. അൻവർ ഷമീം, പി.ടി എ പ്രസിഡൻ്റ്റഫീഖ് വി.കെ, ഡോക്ടർ സജിത് കുമാർ, മോഹനൻ എ.എം സംസാരിച്ചു. ചിത്രകാരന്മാരായ രാംദാസ് കക്കട്ടിൽ, ശ്രീജിത്ത് ബോസ്കോ, ഷാഹിന തിരുവമ്പാടി, വിപിൻ ദാസ് കണ്ണൂർ,ഷീജവത്സരാജ്,വവിഷ ലിനീഷ്, റിയേഷ് കുറ്റ്യാടി, ബാബു പീളിയാട്ട്, ലിധിനേഷ് മുത്തു,
വേണു ചീക്കോന്ന്, ലിനീഷ് രാജ്, പവിത്രൻ കെ.ഇ, സന്തോഷ് വട്ടോളി, ശ്രീജേഷ് നടുപ്പൊയിൽ, ഷിബിൻ സി, രാകേഷ് രാജ്, റഹീം സിയാൽ, രേഷ്മ നജീഷ്, മനീഷ മറുവശ്ശേരി, ജെസ്സി, സുനീഷ് കുമാർ, ഡോ സജിത് കുമാർ എന്നീ ചിത്രകാരന്മാരാണ് ക്യാമ്പിലെത്തിയത്.
#Painting #camp #prepared #colors #survival #Wayanad