---
title: "#honored | അനുമോദന സായാഹ്നം;  കായിക ഗവേഷണ മേഖലകളിൽ മികച്ച വിജയം നേടിയ പ്രതിഭകളെ ആദരിച്ചു "
english_title: "#Appreciation #Evening  #Talents #achieved #great #success  #fields #sports #research #honored"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/235589/appreciation-evening-talents-achieved-great-success-fields-sports-research-honored"
published_at: "2024-09-14T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e56f8aefddc_Untitled-11_copy.jpg"
keywords: []
---

# #honored | അനുമോദന സായാഹ്നം;  കായിക ഗവേഷണ മേഖലകളിൽ മികച്ച വിജയം നേടിയ പ്രതിഭകളെ ആദരിച്ചു 

> **Lead Summary:** **കുറ്റ്യാടി: [**സഹൃദയ ചാരിറ്റബിൾ ട്രസ്റ്റ് കുറ്റ്യാടിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ വിദ്യാഭ്യാസ കായിക ഗവേഷണ മേഖലകളിൽ മികച്ച വിജയം നേടിയ പ്രതിഭകളെ ആദരിക്കുന്നതിൻ്റെ ഭാഗമായി അനുമോദന സായാഹ്നം സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി: [**സഹൃദയ ചാരിറ്റബിൾ ട്രസ്റ്റ് കുറ്റ്യാടിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ വിദ്യാഭ്യാസ കായിക ഗവേഷണ മേഖലകളിൽ മികച്ച വിജയം നേടിയ പ്രതിഭകളെ ആദരിക്കുന്നതിൻ്റെ ഭാഗമായി അനുമോദന സായാഹ്നം സംഘടിപ്പിച്ചു.

വി.പി സൂപ്പി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സഹൃദയ ഹാളിൽ നടന്ന പരിപാടി പ്രശസ്ത എഴുത്തുകാരൻ ജയചന്ദ്രൻ മൊകേരി ഉദ്ഘാടനം ചെയ്തു.

വിവിധ മത്സര വിജയികളെ ആദരിച്ചു. അനുമോദനങ്ങളും ആദരവുകളും ആത്മവിശ്വാസം നൽകുകയും അതുവഴി ഉന്നത വിജയങ്ങൾ നേടാൻ വിധേയരെ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

കുറ്റ്യാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷമീം, ഖാലിദ് മൂസ നദ് വി, ഹുസൈൻ സഖാഫി, സി കെ കരുണൻ, വി എം മൊയ്തു, പി അബ്‌ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ അൻവർ എൻ.പി സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി പി ടി കുട്ട്യാലി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/235589/appreciation-evening-talents-achieved-great-success-fields-sports-research-honored)