കുറ്റ്യാടി: (kuttiadi.truevisionnews.com)കുറ്റ്യാടിയുടെ ചിരകാല സ്വപ്നമായ കുറ്റ്യാടി ബൈപാസ് റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 മണിക്ക്
ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് കുറ്റ്യാടി പഴയ ബസ് സ്റ്റാൻ്റിൽ വെച്ച് നിർവ്വഹിക്കും.
കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിക്കും.
ചടങ്ങിൽ ഷാഫി പറമ്പിൽ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ചന്ദ്രി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി നഫീസ, ആർ.ബി.ഡി.സി.കെ , എം ഡി എസ്.സുഹാസ്, മറ്റും ജനപ്രതിനിധികൾ സമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്നും കുറ്റ്യാടിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി.നഫീസ, വൈസ് പ്രസിഡണ്ട് ടി.കെ.മോഹൻദാസ്, സംഘാടക സമിതി ഭാരവാഹികളായ രവീന്ദ്രൻ മാസ്റ്റർ, ഒ.പി.മഹേഷ്, സി.കെ.കുമാരൻ, രജിത രാജേഷ്, ശോഭ അശോകൻ എന്നിവർ പങ്കെടുത്തു.
#Eternal #dream #come #true #Kuttiadi #bypass #work #inaugurated #today