കുറ്റ്യാടി :(kuttiadi.truevisionnews.com)നമ്മുടെ നാടിനെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കരണ്ടോട് ജി എൽ പി സ്കൂളിലെ കുട്ടികൾ സ്കൂൾ കോമ്പൗണ്ടും സ്കൂളിന് ചുറ്റുമുള്ള റോഡും പ്ലാസ്റ്റിക് വിമുക്തമാക്കി.
ശുചീകരണ യജ്ഞം പിടിഎ പ്രസിഡന്റ് പി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. അധ്യാപകരും രക്ഷിതാക്കളും ഇതിൽ പങ്കെടുത്തു.പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡിൽ വലിച്ചെറിയാതെ നിക്ഷേപിക്കാൻ റോഡിൽ മൂന്നിടങ്ങളിൽ വല്ലങ്ങൾ സ്ഥാപിച്ചു.
വാർഡ് മെമ്പർ ശ്രീ എം കെ അബ്ദുൾ ലത്തീഫ് വല്ലം സ്ഥാപിച്ചുകൊണ്ട് 'തെളിമ' പദ്ധതി ഉദ്ഘാടനം ചെയ്തു.സമീപത്തുള്ള വീടുകളിൽ ബോധവൽക്കരണ നോട്ടീസ് വിതരണം ചെയ്യുകയും വിളംബര റാലി നടത്തുകയും ചെയ്തു.ഇതിന്റെ തുടർപ്രവർത്തനങ്ങൾ സ്കൂളിന്റെ നേതൃത്വത്തിൽ നടത്തി നാടിന്റെ ശുചിത്വ യജ്ഞത്തിൽ പ്രധാന പങ്ക് വഹിക്കുമെന്ന് പ്രധാന അധ്യാപിക അറിയിച്ചു
#Karandode #GLP #students #came #community #Telima' #garbage #disposal #project