---
title: " #Wildboar | കാർഷിക വിളകൾ നശിപ്പിച്ചു; വേളം പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷം"
english_title: "#destroyed #agricultural #crops #Wild #boar #nuisance #severe #Velom #Panchayath"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/246652/destroyed-agricultural-crops-wild-boar-nuisance-severe-velom-panchayath"
published_at: "2024-11-01T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724b0beb3078_wild_boar.jpg"
keywords: []
---

#  #Wildboar | കാർഷിക വിളകൾ നശിപ്പിച്ചു; വേളം പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷം

> **Lead Summary:** **വേളം: **വേളം പഞ്ചായത്തിലെ ശാന്തിനഗര്‍, പാറക്കാം പൊയില്‍ ചെറുകുന്ന്, വലക്കെട്ട് ഭാഗങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷം.

## Article Content

**വേളം: **വേളം പഞ്ചായത്തിലെ ശാന്തിനഗര്‍, പാറക്കാം പൊയില്‍ ചെറുകുന്ന്, വലക്കെട്ട് ഭാഗങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷം.

ഇടവിള കൃഷികളും തെങ്ങിന്‍ തൈകളും കവുങ്ങിന്‍ തൈകളും നശിപ്പിച്ചു.

ഇടവിള കൃഷിചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. രാത്രികാലങ്ങളില്‍ പന്നികള്‍ കാല്‍ നടയാത്രക്കാര്‍ക്കും ബൈക്ക് യാത്രക്കാര്‍ക്കും ഭീഷണിയായിട്ടുണ്ട്,

കഴിഞ്ഞ ദിവസം പഞ്ചായത്തിന്റെ അനുമതിയോടെ പാറക്കാംപൊയില്‍ ഭാഗത്തെ നെല്ലിയുള്ളതില്‍ നടുപുത്തലത്ത് എന്നിവിടങ്ങളില്‍ നിന്നും 2 പന്നികളെ വെടിവെച്ചുകൊന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/246652/destroyed-agricultural-crops-wild-boar-nuisance-severe-velom-panchayath)