വേളം: (kuttiadi.truevisionnews.com) തരിശുരഹിത കേരളം പദ്ധതിയുടെ ഭാഗമായി വേളം പഞ്ചായത്തിലെ ചേരാപുരം നാരായണി നടയിൽ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നെൽകൃഷിക്ക് തുടക്കം.
നൂറ് ഏക്കറിൽ നടത്തുന്ന നെൽകൃഷിയുടെ വിത്ത് വിതക്കൽ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതിൽ അധ്യക്ഷയായി.
കൃഷി ഓഫീസർ അനിഷ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി സുരേന്ദ്രൻ, കർഷ കസംഘം കുന്നുമ്മൽ ഏരിയാ സെക്രട്ടറി ടി പി പവിത്രൻ, ടി വി മനോജൻ, വി കെ അബ്ദുള്ള, ടി സുമ, മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു
#Barren #Kerala #Velam #panchayath #farmers #association #started #rice #cultivation