മുളിയങ്ങൽ: (kuttiadi.truevisionnews.com) ചാത്തൻകോട്ടുനട എ. ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെ സപ്തദിന ക്യാമ്പിന് ജി.എൽ.പി സ്കൂൾ ചെറുവാളൂരിൽ തുടക്കമായി.
നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ശാരദ പട്ടേരികണ്ടി ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.
പന്ത്രണ്ടാം വാർഡ് മെമ്പർ ശ്രീ സുമേഷ് തിരുവോത്ത് അധ്യക്ഷനായിരുന്നു.
പ്രിൻസിപ്പാൾ ശ്രീമതി ബിന്ദു മൈക്കിൾ ചടങ്ങിന് സ്വാഗതം അർപ്പിച്ചു.സ്കൂൾ മാനേജർ ഫാദർ സിജോ എടക്കര അനുഗ്രഹ പ്രഭാഷണം നടത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി സബിത എ.പി ക്യാമ്പ് വിശദീകരണം നടത്തി.
ജി എൽ പി സ്കൂൾ ചെറുവാളൂർ ഹെഡ്മാസ്റ്റർ ശ്രീ സതീശൻ എം, പി.ടി.എ പ്രസിഡൻറ് ശ്രീ കെ.പി സെബാസ്റ്റ്യൻ,എസ്.എം. സി ചെയർമാൻ ശ്രീ നിനീഷ് വി.പി, സി.ഡി.എസ് മെമ്പർ ശ്രീമതി ലളിത,സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷീജ. കെ , സ്കൂൾ ലീഡർ മാസ്റ്റർ ആൽവിൻ അനൂപ് എന്നിവർ ആശംസകൾ അർപ്പിച്ചു.വളണ്ടിയർ ലീഡർ ബെന്നറ്റ് ബിജോയ് നന്ദി അർപ്പിച്ചു.
"സുസ്ഥിരവികസനത്തിനായി എൻ.എസ്.എസ് യുവത " എന്ന ആശയത്തിൽ അധിഷ്ഠിതമായ വിവിധങ്ങളായ ഓറിയന്റേഷൻ ക്ലാസ്സുകളും കമ്മ്യൂണിറ്റി പ്രവർത്തനങ്ങളുമായി 26-12-2024 വ്യാഴാഴ്ച ക്യാമ്പിന് സമാപനം ആകും.
#Oppam #NSS #week #day #camp #begins