Dec 29, 2024 04:29 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) വെള്ളക്കെട്ട് ഭീഷണി കാരണം ടൗണിൽ ഇരുനില കെട്ടിടം ജാക്കിവെച്ച് ഉയർത്തുന്നു. കുറ്റ്യാടി നാദാപുരം റോഡിലെ പഴയ കെട്ടിടമാണ് ഒന്നര മീറ്ററോളം ഉയർത്തുന്നത്.

മഴക്കാലത്ത് ഈ റോഡിലെ പല കടകളിലും വെള്ളം കറയി നാശനഷ്ടം പതിവാണ്. 60ഓളം ജാക്കി ഉപയോഗിച്ച്, കെട്ടിടത്തിന് കേടുപാടില്ലാതെയാണ് തറ ഉയർത്തുന്നത്.

വയലുകളും കാനകളും നികത്തിയാണ് പുതിയ ബസ് സ്റ്റാൻഡടക്കം പല കെട്ടിടങ്ങളും നിർമിച്ചത്. അതിനാൽ മഴക്കാലത്ത് വെള്ളം വേഗം വാർന്നു പോകാതെ കെട്ടിക്കിടന്ന് കടകളിൽ കയറുന്ന സ്ഥിതിയാണ്.

കുറ്റ്യാടിയിൽ ആദ്യമാണ് ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിച്ച് കെട്ടിടം ഉയർത്തുന്നത്. അതുകൊണ്ടു തന്നെ നാട്ടുകാർ കൗതുകത്തോടെയാണ് കെട്ടിടം ഉയർത്തുന്നതിനെ നോക്കിക്കാണുന്നത്.


#flood #threat #building #jacked #up #Kuttiadi

Next TV

Top Stories