മൊകേരി :(kuttiadi.truevisionnews.com) മൊകേരി ഗവ: കോളേജിൻ്റെ വികസന മുന്നേറ്റത്തിൽ ഒരു പൊൻതൂവൽ കൂടി. കിഫ്‌ബി ഫണ്ടിൽ നിന്നും നാലരക്കോടി രൂപയോളം ചെലവഴിച്ചു നിർമ്മിച്ച മൊകേരി ഗവ: കോളേജ് അക്കാദമിക്ക് ആൻ്റ് ഡിജിറ്റൽ റിസോഴ്‌സ് സെൻ്റർ മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.


കോളേജിൻ്റെ ചിരകാല അഭിലാഷമായിരുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറിയും കമ്പ്യൂട്ടർ ലാബുമാണ് യാഥാർത്ഥ്യമായത്.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, മെമ്പർമാർ വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ തുടങ്ങി വിവിധ മേഖലയിലുള്ളവർ ചടങ്ങിൽ സംബന്ധിച്ചു.
അഷ്‌റഫ് കൊയിലോത്താൻ കണ്ടിയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ .പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷനായി. ബൈജു ജോൺ എം റിപ്പോർട്ട് അവതരിപ്പിച്ചു.
വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറി.
കിഴക്കൻ മലയോര മേഖലയിലെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകൾ താണ്ടി വടകര കോഴിക്കോട് എന്നിവിടങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ആശ്രയിച്ചത്.
1981 ലാണ് മൊകേരിയിൽ ഒരു ഗവ.കോളേജ് സ്ഥാപിതമാവുന്നത്. രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരുടെ ജനകീയ ഇടപെടലിൻ്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നിന്നായി തേങ്ങാപ്പിരിവു നടത്തിയാണ് കോളേജിനാവശ്യമായ സ്ഥലം വാങ്ങിയത്.
തുടക്കത്തിൽ രണ്ട് പ്രി ഡിഗ്രി കോഴ്‌സുമാത്രമുണ്ടായിരുന്ന കോളേജിൽ ഇന്ന് 6 ബിരുദ കോഴ്‌സുകളും 3 ബിരുദാനന്തര ബിരുദ കോഴ്‌സകളും ഒരു റിസർച്ച് സെന്ററുമുണ്ട്.
കെ പി ചന്ദ്രി, വി കെ റീത്ത, കൈരളി കെ, രതീഷ് എ, കെ സുരേഷ്, ജമാൽ മൊകേരി, പി സുരേഷ് ബാബു, ഏ വി നാസറുദ്ധീൻ, എൻ വി ചന്ദ്രൻ, വി പി വാസു മാസ്റ്റർ, പറമ്പത്ത് കുമാരൻ, മനോജ് അരൂർ, നവദേവ് എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.
ഡോ. ലിയാഖത്ത് അലി നന്ദി പറഞ്ഞു.
#Mokeri #College #Academic #and #Digital #Resource #Center #inaugurated