കുറ്റ്യാടി:(kuttiadi.truevisionnews.com) ഡിവൈഎഫ്ഐ തളീക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 'വേണ്ട ഹിംസയും ലഹരിയും' എന്ന മുദ്രാവാക്യമുയർത്തി പട്ടർക്കുളങ്ങര മുതൽ തളീക്കര വരെ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.


നൈറ്റ് മാർച്ച് സിപിഐഎം കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗം എം.കെ ശശി മേഖല സിക്രട്ടറി ബിപിൻവാസിന് പന്തം കൈമാറി ഉദ്ഘാടനം ചെയ്യ്തു. ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് സിക്രട്ടറി എം.കെ നികേഷ് , കെ.പി അജിത്ത് എന്നിവർ സംസാരിച്ചു
#violence #drugs#DYFI #Thalikkara #regional #committee #organizes #night #march