മൊകേരി : പ്രമുഖ സി പി ഐ നേതാവും നാദാപുരം എം എൽ എയുമായിരുന്ന കെ ടി കണാരന്റെ ഇരുപതാം ചരമവാർഷികം ഏപ്രിൽ 6 ന് മൊകേരിയിൽ ആചരിക്കും. കാലത്ത് 7 മണിക്ക് മൊകേരി ഭൂപേശ് മന്ദിരത്തിൽ പതാക ഉയർത്തും.


7.30 ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർചനക്ക് ശേഷം നടക്കുന്ന അനുസ്മരണ യോഗം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്യും.
സി പി ഐ നേതാക്കളായ ടി കെ രാജൻ മാസ്റ്റർ പി ഗവാസ്, പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, റീന സുരേഷ്, കെ കെ മോഹൻദാസ് പ്രസംഗിക്കുമെന്ന് സി പി ഐ കുന്നുമ്മൽ ലോക്കൽ സെക്രട്ടറി വി വി പ്രഭാകരൻ അറിയിച്ചു
#KTKanaran #memorial #held #Mokeri #April #six