Apr 18, 2025 11:45 AM

വേളം:(kuttiadi.truevisionnews.com) വേളം പഞ്ചായത്തിൽ പ്രസിഡന്റ് പദവിയെ ചൊല്ലി യുഡിഎഫിൽ ആരംഭിച്ച പൊട്ടിത്തെറി ഭരണസ്തംഭനത്തിന് വഴിവച്ചതായി ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി.

നിലവിൽ മുസ്ലിംലീഗിനാണ് പ്രസിഡൻ്റ് സ്ഥാനം. നാല് വർഷം കഴിഞ്ഞാൽ പ്രസിഡൻ്റ് പദവി കോൺഗ്രസിന് കൈമാറുമെന്ന ഉറപ്പ് പാലിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് അംഗമായ വൈസ് പ്രസിഡൻ്റ് കഴിഞ്ഞ ദിവസം സ്ഥാനം രാജിവച്ചിരുന്നു.

പുതിയ സാമ്പത്തിക വർഷം പദ്ധതി പ്രവർത്തനങ്ങളാകെ നിശ്ചലമാകുന്നതിന് ഇത് ഇടയാക്കി. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും കരാർ ഒപ്പിടാനുള്ള നടപടി ഇതുവരെ പൂർത്തിയായിട്ടില്ല. വേനലിൽ കുടിവെള്ള വിതരണത്തിനും നടപടി തുടങ്ങാത്ത സാഹചര്യത്തിലുമാണ് എൽഡിഎഫ് അംഗം പി എം കുമാരൻ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്.

#Administrative #gridlock#LDF #issues #no-confidence #motion #notice#VelamPanchayat #President

Next TV

Top Stories