നരിപ്പറ്റ: (kuttiadi.truevisionnews.com) താഴെ നരിപ്പറ്റയിൽ സ്ഥിതി ചെയ്യുന്നതും, നരിപ്പറ്റ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രം സാമൂഹ്യ ദ്രോഹികൾ ആക്രമിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു. നേതൃത്വത്തിലുള്ള ആശ വർക്കേഴ്‌സ് യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.


കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ തയ്യാറാവുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി.ശോഭന സുരൻ, എൻ.പി നിഷ, പി.അജന്ത, സി.വി സൈനി, പി.കെ റീജ, ടി.പി പ്രസന്ന, കെ.കെ സവിത, കെ റീജ എന്നിവർ നേതൃത്വം നൽകി.
#attack #Janakiya #Health #Center #anti-social #elements #ASHA #protest