കുറ്റ്യാടി: കുറ്റ്യാടിയെ വൃക്കരോഗരഹിത പഞ്ചായത്തായി ആവിഷ്കരിക്കാനുള്ള കരുതൽ പദ്ധതിക്ക് തുടക്കം. നൊട്ടിക്കണ്ടി അങ്കനവാടിയിൽ കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിച്ചു.


പ്രാരംഭഘട്ടത്തിൽ തന്നെ വൃക്കരോഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കുറ്റ്യാടി പഞ്ചായത്തും തണൽ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായാണ് പരിപാടി നടപ്പാക്കുന്നത് ഇതിനായി മുഴുവൻ വാർഡുകളിലും വൃക്കരോഗ നിർണയ ക്യാമ്പ് സംഘഡിപ്പിക്കും.
ക്യാമ്പിൽ രോഗം നിർണയിക്കപ്പെടുന്ന വ്യക്തികളെ തുടർ ചികിത്സയ്ക്ക് വിധേയമാക്കും. ബോധവൽക്കരണ ലഘുലേഖകളും കാർഡുകളും വിതരണം ചെയ്യും. ആരോഗ്യ സ്ഥിരം സമിതി ചെയർ പേഴ്സൺ സബിന മോഹൻ അധ്യക്ഷനായി. കുറ്റ്യാടി താലൂക്ക് ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. ബി ശ്രീജിത്ത് ക്ലാസ്സെടുത്തു.
Kidney disease free panchayath Preventive project Kuttiadi