കായക്കൊടി: (kuttiadi.truevisionnews.com) എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ധ്യാൻ നന്ദ് ദേവിന് കായക്കൊടി ഡ്രൈവേഴ്‌സ് വാട്സപ്പ് കൂട്ടായ്മയുടെ സ്നേഹ സമ്മാനം. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് ധ്യാൻ നാടിന് അഭിമാനമായി മാറിയത്.
സ്മിതേഷ് എംകെ യുടെ മകനാണ് ധ്യാൻ. ഡ്രൈവേഴ്‌സ് കൂട്ടായ്മയുടെ മൊമന്റോയും ഗിഫ്റ്റും ഇന്ന് വൈകീട്ട് സ്മിതേഷിന്റെ വീട്ടിൽ വെച്ച് സീനിയർ ഡ്രൈവർമാരായ സതീശൻ, അശോകൻ.പി ടി എന്നിവർ ചേർന്ന് കൈമാറി. ചടങ്ങിൽ ഡ്രൈവർമാരായ ലിനീഷ്,സജിത്ത് ദാസൻ,ലിനീഷ് കാപ്പൻ വാസു, വിപിൻ നെല്ലിലായ് എന്നിവർ പങ്കെടുത്തു
Dhyan Nand Dev receives gift Kayakodi Drivers Association