കുറ്റ്യാടി: (kuttiadi.truevisionnews.com) മുസ്‌ലിം സമുദായത്തിന് അഭിമാനകരമായ അസ്ഥിത്വം ഉണ്ടാക്കിയ പ്രസ്ഥാനമാണ് മുജാഹിദെന്ന് കേരള ജംഇയത്തുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി അഭിപ്രായപ്പെട്ടു. കുറ്റ്യാടി മണ്ഡലം കെ.എൻ.എം സമ്മേളനത്തിന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹനീഫ് കായക്കൊടി.


സമുദായത്തിൽ ജീർണതകളെ തിരിച്ചു കൊണ്ടുവരാനുള്ള ബോധപൂർവ ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാനം പ്രവാചക മാതൃക എന്ന പ്രമേയത്തിൽ തീക്കുനിയിൽ നടന്ന സമ്മേളനത്തിന്റെ വിവിധ സെഷനുകളിൽ പ്രമുഖർ സംസാരിച്ചു.
വൈജ്ഞാനിക സമ്മേളനത്തിൽ മൊയ്നു മന്നാനിഡോ.മുനീർ മദനി എന്നിവർ സംസാരിച്ചു. വനിതാ സംഗമം എംജിഎം ജില്ലാ പ്രസിഡന്റ് മറിയം ഉദ്ഘാടനം ചെയതു. കെ.പി സലീമ, സലീന അലി, ഷമീല പുളിക്കൽ, വി.പി താഹിറ, അബ്ദു സത്താർ കൂളിമാട് എന്നിവർ പ്രസംഗിച്ചു. എംഎസ്എമ്മിന്റെ ആഭിമുഖ്യത്തിൽ കളിമുറ്റം സംഘടിപ്പിച്ചു.
ഇ കെ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. നാസർ ഫാറൂഖി, അബ്ദുൽ ജബ്ബാർ സുല്ലമി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ലഹരിക്കെതിരേ മോബ്ഷോ, പൾസ് പോജക്റ്റ് ലോഞ്ചിങ്ങ് എന്നിവയും നടന്നു. സമാപന സമ്മേളനത്തിൽ ടി.പരിയയി അധ്യക്ഷത വഹിച്ചു. വി. സൂപ്പി എൻജിനീയർ, എൻ.കെ എം സകരിയ്യ. സുബൈർ ഗദ്ദാഫി, ഫാറുഖ് അഹമദ് കെ പി,വി പി മുഹമ്മദ് സ്വാലിഹ് എന്നിവർ സംസാരിച്ചു.
Kuttiadi Mandal KNM conference haneef kayakkodi