നരിപ്പറ്റ: (kuttiadi.truevisionnews.com) റഫ്‌നാസ് മെമ്മോറിയൽ ഫുട്ബോൾ ലീഗ് സംഘടിപ്പിച്ച് എം.എസ്.എഫ് നരിപ്പറ്റ ശാഖാ കമ്മിറ്റി. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് മുഹമ്മദ് ബംഗ്ലത്ത് ലീഗ് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ അസംബ്ലി ചേർന്ന് പ്രതിജ്ഞയെടുത്താണ് ലീഗ് ആരംഭിച്ചത്.
നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം.പി ജാഫർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നെഹർ ഹുസൈൻ അധ്യക്ഷനായി. വാർഡ് മെമ്പർ സി.പി കുഞ്ഞബ്‌ദുല്ല, മുഫീദ് എൻ.പി, ടി.വി കുഞ്ഞമ്മദ് ഹാജി, എൻ. ഹമീദ്, എൻ.പി നാസർ, സി.പി. അബ്ദുല്ലക്കുട്ടി, അജ്‌മൽ തങ്ങൾ, അർഷി നരിപ്പറ്റ, സഹൽ എം.പി, അഹമ്മദ് ചിക്കോന്ന്, ടി.വി ഖമറുദ്ദീൻ, ഹാദി സി.പി. എന്നിവർ സംസാരിച്ചു.
MSF organizes football league Naripatta