കായക്കൊടി: (kuttiadi.truevisionnews.com) കായക്കൊടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ ജനറൽ സെക്രട്ടറി പി പി ശശിയുടെ ഒന്നാം ചരമവാർഷികം ആചരിച്ച് കോൺഗ്രസ്. കക്ഷിരാഷ്ട്രീയത്തിന് അധീതമായി എല്ലാവരുമായി നല്ല സൗഹൃദം വെച്ചു പുലർത്തിയ ഒരു വ്യക്തി കൂടിയാണ് അദ്ദേഹം.


കായക്കൊടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജമാൽ കോരംങ്കോട്ട് ഉദ്ഘാടനം ചെയ്തു. കെ പി ബിജു അദ്ധ്യക്ഷത വഹിച്ചു.
കോരംങ്കോട്ട് മൊയ്തു ആർ ചത്തു മാസ്റ്റർ സന്ധ്യകരണ്ടോട് ഒ പി മനോജ് ആർ സജീവൻ ഒ രവീന്ദ്രൻ പത്മനാഭൻ കെ പി വിജയൻ സി കെ ഷമീന കെ കെ എൻ കെ ഫിർദൗസ് കെ പി ഹമീദ് യു വി സി അമ്മദ് യു വി ബിന്ദു ടി പി മൊയ്തു അനിത മനോജ് എന്നിവർ സംസാരിച്ചു
Congress observes first death anniversary PPSasi